News Kerala

ഹണി റോസിന് തിരിച്ചടി: രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്; പരാതിയിലെ സത്യമില്ലായ്മ ബോധ്യപ്പെട്ടുവെന്ന് രാഹുല്‍

Axenews | ഹണി റോസിന് തിരിച്ചടി: രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്; പരാതിയിലെ സത്യമില്ലായ്മ ബോധ്യപ്പെട്ടുവെന്ന് രാഹുല്‍

by webdesk1 on | 18-01-2025 02:26:55 Last Updated by webdesk1

Share: Share on WhatsApp Visits: 113


ഹണി റോസിന് തിരിച്ചടി: രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്; പരാതിയിലെ സത്യമില്ലായ്മ ബോധ്യപ്പെട്ടുവെന്ന് രാഹുല്‍


കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപക്ഷേയില്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് പോലീസ് നിലപാട് അറിയിച്ചത്. നിലവിലെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പോലീസ് വ്യക്തമാക്കി.

എന്നാല്‍ രാഹുല്‍ ഈശ്വറിനെതിരെ പരാതിക്കാരിക്ക് കോടതി വഴി പരാതി നല്‍കാം എന്നും കൊച്ചി പോലീസ് അറിയിച്ചു. നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയല്ല എന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് പറഞ്ഞിരിക്കുന്നത്. അതേസമയം രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. രാഹുലിന്റെ ഹര്‍ജി ഈ മാസം 27ന് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണ്.

ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ ഹണി റോസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഇതോടെയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടികളിലേക്ക് കടന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുനന്നില്ല.

ഇതിനിടെ രാഹുല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസെടുക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ഉറപ്പിക്കുന്നതിനായി പരാതിയില്‍ നിയമോപദേശം തേടി. കേസെടുക്കാനുള്ള വകുപ്പുകള്‍ പരാതിയിലില്ല എന്നായിരുന്നു ലഭിച്ച നിയമോപദേശം. ഇതേ തുടര്‍ന്നാണ് രാഹുലിനെതിരെ കേസുടുക്കാന്‍ കഴിയില്ലെന്ന് കാട്ടി പോലീസ് കോടതിയില്‍ വിശദീകരണം നല്‍കിയത്.

പോലീസ് വിശദീകരണം നല്‍കിയതിലൂടെ ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണം. അഭിപ്രായം പറഞ്ഞതിന് ഭരണ ഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും തന്നെ വേട്ടയാടുന്നു.

തനിക്കെതിരെ യുവജന കമ്മീഷനില്‍ ദിശ എന്ന സംഘടന പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവജന കമ്മീഷന്‍ കേസെടുത്തു. തന്റെ ഭാഗം കേള്‍ക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. ജനുവരി 30 മുതല്‍ പുരുഷ കമ്മീഷന് വേണ്ടിയുള്ള ക്യാമ്പയിന്‍ ആരംഭിക്കും. പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം ജനുവരി 21ന് നിവേദനം നല്‍കും. നിയമസഭയില്‍ പ്രൈവറ്റ് ബില്ല് കൊണ്ടുവരും എന്ന് ഉറപ്പ് എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ നിന്ന് ലഭിച്ചു.

ആണുങ്ങളെ കുടുക്കാന്‍ വളരെ എളുപ്പമാണ്. അതിനൊരു അവസാനം വേണം. പരാതി കൊടുക്കുന്നവര്‍ എല്ലാവരും അതിജീവിതമാരല്ല. എതിര്‍ഭാഗത്ത് നില്‍ക്കുന്നവര്‍ വേട്ടക്കാരുമല്ല. പരാതിക്കാരും ആരോപണ വിധേയരും ആണ്. ആരോപണ വിധേയരായ പുരുഷന്മാര്‍ക്കും അവകാശങ്ങളുണ്ട്.

ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കുറയ്ക്കാനോ ഇല്ലാതാക്കാനോ ഉള്ള ഹണിയുടെ നീക്കം പ്രശംസനീയം. അപ്പോഴും താന്‍ ഉന്നയിച്ച വിമര്‍ശനം നിലനില്‍ക്കുന്നു. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ല. പുരുഷ കമ്മീഷനു വേണ്ടിയുള്ള നീക്കത്തിന് ഹണി റോസിന്റെ പിന്തുണ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment