News Kerala

സാബു എം.ജേക്കബിന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയുടെ പതിവ് മറുപടി: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി...; ഉദാഹരണമായി നിരത്തിയത് കേന്ദ്ര പദ്ധതികള്‍

Axenews | സാബു എം.ജേക്കബിന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയുടെ പതിവ് മറുപടി: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി...; ഉദാഹരണമായി നിരത്തിയത് കേന്ദ്ര പദ്ധതികള്‍

by webdesk1 on | 16-01-2025 09:47:53

Share: Share on WhatsApp Visits: 42


സാബു എം.ജേക്കബിന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയുടെ പതിവ് മറുപടി: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി...; ഉദാഹരണമായി നിരത്തിയത് കേന്ദ്ര പദ്ധതികള്‍


തിരുവനന്തപുരം: കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ കേരളത്തില്‍ ഏതെങ്കിലും വലിയ വ്യവസായ നിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന കിറ്റക്‌സ് എംഡി സാബു എം.ജേക്കബിന്റെ ജോര്‍ജിന്റെ ചോദ്യത്തിന് മുറുപടിയായി മുഖ്യമന്ത്രിയുടെ പതിവ് പല്ലവി. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി നടന്ന യോഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചത്. എന്നാല്‍ അദ്ദേഹം ഉദാഹരണമായി പറഞ്ഞ പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയവയാണ് താനും.

കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനം, ടെക്‌നോപാര്‍ക്കുകളുടെ വിപുലീകരണം, ഐടി കോറിഡോര്‍ തുടങ്ങിയ പദ്ധതികളാണ് ഉദാഹരണമായി മുഖ്യമന്ത്രി നിരത്തിയത്. എയര്‍പോര്‍ട്ടുകളുടെ വികസനം കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായി ഇതിനകം ചര്‍ച്ച നടത്തി. ഇതിനായി സിവില്‍ ഏവിയേഷന്‍ സമ്മിറ്റ് നടത്താന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

കോഴിക്കോടും കണ്ണൂരും വിമാനത്താവളങ്ങള്‍ കൂടുതല്‍ വികസിക്കേണ്ടതാണ്. ഇതോടൊപ്പം ശബരിമല വിമാനത്താവളവും യാഥാര്‍ഥ്യമാകും. വിവിധ എയര്‍ സ്ട്രിപ്പുകളുടെ നിര്‍മാണം റോഡുകളുടെ വികസനം എന്നിവയും പൂര്‍ത്തീകരിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോയുടെ വികസനം, കോവളം - ബേക്കല്‍ ദേശീയ ജലപാത എന്നിവയും ഉടന്‍ പൂര്‍ത്തിയാകും. ജലഗതാഗത സംവിധാനങ്ങളുടെ വികസനം കൂടുതല്‍ വ്യവസായ സാധ്യതകളൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ മനുഷ്യ വിഭവശേഷി ഇവിടെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിനു മെച്ചപ്പെട്ട സ്ഥാപനങ്ങള്‍ കൂടുതല്‍ കേരളത്തിലെത്തേണ്ടതായുണ്ട്. കേരളത്തിലുള്ളവരെ ഇവിടെ നിലനിര്‍ത്തുകയും പുറത്തുള്ള മികച്ച പ്രൊഫഷണലുകളെ എത്തിക്കുകയും ചെയ്യണം. നിര്‍ദിഷ്ട മൂന്ന് ഐടി കോറിഡോര്‍ സാധ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment