News Kerala

`ഹയ്... നോമിന് പെരുത്ത് ഇഷ്ടമായി... അധിക്ഷേപത്തിനും ആക്ഷേപങ്ങള്‍ക്കുമിടയില്‍ അല്പം പുകഴ്ത്തലുകളാകാം`: വിദൂഷകരുടെ വാഴ്ത്തുപാട്ടുകളില്‍ സുഖിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം

Axenews | `ഹയ്... നോമിന് പെരുത്ത് ഇഷ്ടമായി... അധിക്ഷേപത്തിനും ആക്ഷേപങ്ങള്‍ക്കുമിടയില്‍ അല്പം പുകഴ്ത്തലുകളാകാം`: വിദൂഷകരുടെ വാഴ്ത്തുപാട്ടുകളില്‍ സുഖിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം

by webdesk1 on | 16-01-2025 08:30:24 Last Updated by webdesk1

Share: Share on WhatsApp Visits: 65


`ഹയ്... നോമിന് പെരുത്ത് ഇഷ്ടമായി... അധിക്ഷേപത്തിനും ആക്ഷേപങ്ങള്‍ക്കുമിടയില്‍ അല്പം പുകഴ്ത്തലുകളാകാം`: വിദൂഷകരുടെ വാഴ്ത്തുപാട്ടുകളില്‍ സുഖിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം


തിരുവനന്തപുരം: വ്യക്തിപൂജകള്‍ക്കും പുകഴ്ത്തലുകള്‍ക്കും കീഴ്‌പ്പെട്ടുപോകുന്നവരാകരുത് കമ്യൂണിറ്റുകാര്‍ എന്ന ചിന്ത സി.പി.എമ്മിനുള്ളില്‍ ആദ്യകാലം മുതല്‍ക്കേ നിലനില്‍ക്കുന്നതാണ്. ഇ.എം.എസ് നമ്പൂതിരപ്പാട് മുതല്‍ ഇത്തരം വാഴ്ത്തുപാട്ടുകളെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനും പി.ജയരാജനുമൊക്കെ വാഴ്ത്തുപാട്ടുകളുടെ പേരില്‍ പഴി കേള്‍ക്കേണ്ടിവരികെയോ നടപടിക്ക് വിധേയരാകേണ്ടി വരുകയോ ചെയ്തവരാണ്.

എന്നാല്‍ സോഷ്യല്‍ മീഡിയ `കാരണഭൂത`നെന്ന് ആക്ഷേപിച്ചു വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ വാഴ്ത്തുപാട്ടുകളില്‍ അഭിരമിച്ചു അതിനെ ആസ്വധിക്കുകയാണ്. ജയരാജനെതിരെ നടപടിപടി ഉണ്ടായപ്പോള്‍ പിണറായി വിജയനെതിരെ നടപടിയില്ല. പകരം പിണറായി വിജയനു വേണ്ടിയുള്ളതാണേല്‍ വാഴ്ത്തുപാട്ടുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും സ്വീകരിച്ചുവരുന്നത്.

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി എഴുതിയ ഗാനമാണ് പുതിയ വിവാദം. `ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍` എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെയാണ് വലിയ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ അതില്‍ യാതൊരു തെറ്റും ഇല്ലെന്ന നിലയിലുള്ള മറുപടിയാണ് ഇതു സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖ്യമന്ത്രി നല്‍കിയത്.  

കുറ്റപ്പെടുത്തലുകള്‍ക്കും അധിക്ഷേപത്തിനും ആരോപണങ്ങള്‍ക്കുമിടയില്‍ ഒരു പുകഴ്ത്തല്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ അസ്വസ്ഥരാകുന്നു എന്നാണ് വാഴ്ത്തു പാട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. താന്‍ വ്യക്തി പൂജയ്ക്ക് നിന്ന് കൊടുക്കില്ലെന്ന് ഒരു മാസ് ഡയലോഗും തട്ടിവിട്ടു.

എന്നാല്‍ സ്തുതിഗാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. പണ്ട് രാജക്കന്‍മാര്‍ വിദൂഷക സംഘത്തിന്റെ സ്തുതികേട്ട് രസിച്ചത് പോലെ മുഖ്യമന്ത്രിയും ആസ്വദിക്കുകയാണ്. എന്നെ പറ്റി ഇങ്ങനെ എഴുതിയാല്‍ താന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഇറങ്ങി ഓടിയേനെയെന്നും പാട്ട് എഴുതിയവര്‍ക്ക് നല്ല നമസ്‌ക്കാരമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹസം.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് കാവലാള്‍ എന്ന തലക്കെട്ടോടെ പാട്ട് രചിച്ചത്. പടയുടെ പടനായകനായി എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചെഴുതിയ സംഘഗാനം സെക്രട്ടേറിയേറ്റിലെ 100 വനിതാ ജീവനക്കാര്‍ വ്യാഴാഴ്ച കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആലപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായ പൂവത്തൂര്‍ ചിത്രസേനനാണ് ഗാനം രചിച്ചത്. വരികളിള്‍ ഫുള്‍ പിണറായി സ്തുതി മാത്രം. ജ്വലിച്ച സൂര്യന്‍, പടക്ക് മുന്നിലെ പടനായകന്‍, ഫീനിക്‌സ് പക്ഷി നാടിന്‍ കൈവിളക്ക് അങ്ങിനെ വാഴ്ത്താനുള്ള സകല വിശേഷണ പദങ്ങളും പാട്ടില്‍ ആവോളമുണ്ട്. ഈണമിട്ടത് നിയമവകുപ്പിലെ ജീവനക്കാരന്‍ വിമലാണ്. ഫ്‌ളെക്‌സ് നിരോധിച്ച ഹൈക്കോടതി വിധി വെല്ലുവിളിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പിണറായിയുടെ കൂറ്റന്‍ കട്ടൗട്ടും ഫ്‌ലെളക്‌സും വെച്ചത് പിന്നീട് പൊല്ലാപ്പായിരുന്നു. വിവാദമായപ്പോള്‍ നഗരസഭാ ജീവനക്കാര്‍ അതെല്ലാം കൊണ്ട് പോയി. അതിന് പിന്നാലെയാണ് സംഘഗാനം പുറത്തുവരുന്നത്.  

മുന്‍പ് മുഖ്യമന്ത്രിയെ ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ സഖാവ് തന്നെ എന്ന് വാഴ്ത്തിയ തിരുവാതിരയും മറ്റൊരു വീഡിയോ ആല്‍ബത്തിലെ വരികളും ശ്രദ്ധനേടിയിരുന്നു. 2022ല്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയില്‍ അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ മെഗാ തിരുവാതിരയിലായിരുന്നു അന്ന് മുഖ്യമന്ത്രിയെ സ്തുതിച്ചത്. പൂവരണി നമ്പൂതിരി രചിച്ച തിരുവാതിര ഗാനം അന്ന് വിവാദമായിരുന്നു.

Share:

Search

Recent News
Popular News
Top Trending


Leave a Comment