News Kerala

വാക്കിലും സംസാരത്തിലും ജാഗ്രതയോടെ ബോച്ചെ: ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല; ചെയ്തതിനൊക്കെ മാപ്പ് പറഞ്ഞ് കോടതിയുടെ അപ്രീതിയില്‍ നിന്ന് കഷ്ടിച്ചു രക്ഷപെട്ടു

Axenews | വാക്കിലും സംസാരത്തിലും ജാഗ്രതയോടെ ബോച്ചെ: ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല; ചെയ്തതിനൊക്കെ മാപ്പ് പറഞ്ഞ് കോടതിയുടെ അപ്രീതിയില്‍ നിന്ന് കഷ്ടിച്ചു രക്ഷപെട്ടു

by webdesk1 on | 15-01-2025 07:50:10 Last Updated by webdesk1

Share: Share on WhatsApp Visits: 75


വാക്കിലും സംസാരത്തിലും ജാഗ്രതയോടെ ബോച്ചെ: ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല; ചെയ്തതിനൊക്കെ മാപ്പ് പറഞ്ഞ് കോടതിയുടെ അപ്രീതിയില്‍ നിന്ന് കഷ്ടിച്ചു രക്ഷപെട്ടു


കൊച്ചി: രണ്ട് ദിവസത്തെ ജയില്‍വാസം ബോച്ചെയേ അടിമൂടി മാറ്റി. പറയുന്ന വാക്കിലും സംസാരത്തിലും ഇപ്പോള്‍ ജാഗ്രതയും പക്വതയും വന്നിട്ടുണ്ട്. മുന്‍പത്തേതുപോലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല. രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പറഞ്ഞ കാര്യങ്ങളില്‍ ഹൈക്കോടതി കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്ന സൂചനകള്‍ വന്നതോടെ ചെയ്തുപോയ സകല തെറ്റുകള്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ മാപ്പപേക്ഷ നടത്തിയ ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയുടെ കടുത്ത നടപടികളില്‍ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. 


ഹൈക്കോടതി ജാമ്യ ഉത്തരവ് നല്‍കിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്നതാണ് ഹൈക്കോടതിയെ ചോടിപ്പിച്ചത്. ഇത് കാരണമായി ബോബി പറഞ്ഞ ന്യായങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് കണ്ടതോടെ കടുത്ത നടപടിയിലേക്ക് പോകുമെന്ന സ്ഥിതിയുണ്ടായി. ഇതോടെയാണ് ഹൈക്കോടതിയോടും നിയമസംവിധാനത്തോടും ബഹുമാനവും ആദരവും ഉണ്ടെന്ന് പറഞ്ഞ് ബോബി തടിയൂരിയത്. 


കോടതിയോട് കളിക്കാനില്ലെന്നും തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റായി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും ബോബി പറഞ്ഞു. ബോബി ഇനി വാ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ കേണപേക്ഷിച്ച് പറഞ്ഞതിലാനാലാണ് ഹൈക്കോടതി മയപ്പെട്ടത്. 


കോടതി അവഹേളിക്കാനല്ല ജാമ്യാപേക്ഷ ലഭിച്ചിട്ടും പുറത്തിറങ്ങാത്തതെന്നും റിലീസ് ഓര്‍ഡര്‍ അഭിഭാഷകന്‍ എത്തിക്കാന്‍ വൈകിയതാണെന്നും ബോബിയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍, അയാള്‍ ഏതുദിവസം ഇറങ്ങിയാലും കോടതിക്ക് ഒന്നുമില്ലെന്നും പക്ഷേ കോടതിയെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ബോബി ഇനി അനാവശ്യമയി വായ തുറക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയെന്നും അഭിഭാഷകന്‍ അറിയിച്ചതോടെ കോടതി തത്കാലം നടപടികള്‍ അവസാനിപ്പിച്ചു.


അതേസമയം, കോടതിയോട് കളിക്കാനില്ലെന്നും നീതിന്യായ വ്യവസ്ഥയോട് ബഹുമാനം മാത്രമാണെന്നും ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോടും വ്യക്തമാക്കി. ജയിലില്‍ നിന്നിറങ്ങാന്‍ വൈകിയത് റിലീസ് ഓര്‍ഡര്‍ ലഭിക്കാന്‍ വൈകിയതിനാലാണ്. ആരെയും വിഷമിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ല, എന്നാല്‍ തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനിപ്പിച്ചെങ്കില്‍ നടി ഉള്‍പ്പെടെയുള്ളവരോടും മാപ്പു പറയുന്നെന്നും ഭാവിയില്‍ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ബോബി പറഞ്ഞു. 


ഇന്നലെ ജാമ്യം ലഭിച്ചതിന് പിന്നാലെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെ അതിരൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഇന്നലെ തന്നെ ജാമ്യ ഉത്തരവ് പുറത്തിറങ്ങിയരുന്നെന്നും തനിക്ക് ഔദ്യോഗികമായ വിവരം ലഭിച്ചെന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. 


എന്തുകൊണ്ട് ബോബി ഇന്നലെ പുറത്തിറങ്ങിയില്ല എന്ന് ഉച്ചയ്ക്ക് 12ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. റിലീസിങ് ഓര്‍ഡര്‍ എത്തുന്നതിന് 7 മണി വരെ ജയില്‍ അധികൃതര്‍ കാത്തുനിന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തനിക്കു മുകളില്‍ ആരുമില്ലെന്നാണു ബോബിയുടെ ധാരണ. ആരാണു മുകളില്‍ ഉള്ളതെന്നു കാണിച്ചു തരാം. ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ വേണമെങ്കില്‍ ഉത്തരവിടാം. ബോബി നിയമത്തിനു മുകളിലാണെന്നാണോ വിചാരമെന്നും കോടതി ചോദിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment