News Kerala

നാട്ടില്‍ കോടതികള്‍ ഇല്ലാഞ്ഞിട്ടാണോ വനിതാ കമ്മീഷന്‍: സതീദേവിക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍; പുരുഷന്മാര്‍ക്കും ചോദിക്കാനും പറയാനും സംവിധാനം വേണം

Axenews | നാട്ടില്‍ കോടതികള്‍ ഇല്ലാഞ്ഞിട്ടാണോ വനിതാ കമ്മീഷന്‍: സതീദേവിക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍; പുരുഷന്മാര്‍ക്കും ചോദിക്കാനും പറയാനും സംവിധാനം വേണം

by webdesk1 on | 15-01-2025 07:20:12

Share: Share on WhatsApp Visits: 45


നാട്ടില്‍ കോടതികള്‍ ഇല്ലാഞ്ഞിട്ടാണോ വനിതാ കമ്മീഷന്‍: സതീദേവിക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍; പുരുഷന്മാര്‍ക്കും ചോദിക്കാനും പറയാനും സംവിധാനം വേണം


കൊച്ചി: പരാതി കിട്ടിയാല്‍ രാഹുല്‍ ഈശ്വറിനെതിരെ നടപടിക്ക് ഇടപെടുമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. വനിത കമ്മിഷന്‍ നിയമപരമായ ഒരു ബോഡിയാണ്. അത് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പറയാനും പരിഹാരം കാണാനുമുള്ള സംവിധാനമാണ്. ഒരു പുരുഷന്‍ എന്ന നിലയില്‍ താന്‍ പ്രശ്‌നങ്ങള്‍ എവിടെ പോയി പറയുമെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.


പോലീസ് എഫ്‌ഐആര്‍ ഇടാത്ത കേസിലാണ് വനിത കമ്മിഷന്‍ അധ്യക്ഷന്‍ പറയുന്നത് രാഹുല്‍ ഈശ്വറിനെതിരെ നടപടി വേണമെന്ന്. ആരെങ്കിലും വനിത കമ്മിഷനുമായി ബന്ധപ്പെട്ടാല്‍ എനിക്കെതിരെ നടപടി എടുക്കുമെന്ന്. എന്തിനാണ് ഇത് പറയുന്നത്, ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഹണി റോസോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും ആളുകളോ വനിത കമ്മിഷനെ ബന്ധപ്പെടും. ഞങ്ങള്‍ പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിക്കാനും ഇടപെടാനും ഇവിടെ ആരുണ്ട്. ഇത് സ്വാഭാവികമായ ഒരു കാര്യമാണ്. അതിനെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല.


ഹൈക്കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരിക്കുമ്പോള്‍ ബാഹ്യമായ ഒരു ഇടപെടല്‍ അല്ലേ ഇവിടെ നടക്കുന്നത്. സതീദേവിയെപ്പോലെ ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി പറയാന്‍ പാടുള്ള കാര്യമാണോ പറഞ്ഞത്. രാഹുല്‍ ഈശ്വറിനെ ആക്രമിക്കാന്‍ മാഡത്തിന് താല്‍പര്യമുണ്ട്. അങ്ങനെ ആക്രമിച്ചാല്‍ കൈ അടിയും മാധ്യമങ്ങളില്‍ വലിയ പിന്തുണയും ലഭിക്കും. 


താന്‍ വളരെ സാധാരണക്കാരനാണ് ഒരാളാണ്. മാഡത്തിന് തനിക്കെതിരെ നടപടി എടുക്കാം, പിടിച്ച് ജയിലില്‍ ഇടാം, മോശക്കാരനാണെന്നും പറയാം. എന്നാല്‍ ഞങ്ങള്‍ക്ക് ആണുകള്‍ക്ക് പോകാന്‍ ഒരു ഇടവും ഇല്ല. കുട്ടികള്‍ക്ക് ബാലാവകാശ കമ്മിഷനും യുവാക്കള്‍ക്ക് യുവജന കമ്മിഷനും സ്ത്രീകള്‍ക്ക് വനിത കമ്മിഷനുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് എവിടേയും പോകാന്‍ ഇടമില്ല.


നമ്മുടെ നാട്ടില്‍ കോടതികള്‍ ഇല്ലാഞ്ഞിട്ട് അല്ലാലോ സ്ത്രീകള്‍ക്ക് വേണ്ടി വനിത കമ്മിഷന്‍ ഉണ്ടാക്കിയത്. കുറേക്കൂടി വേഗത്തിലും ഫ്രണ്ട്‌ലിയായും പെരുമാറുന്നതിന് വേണ്ടിയാണ് ഇത്തരം കമ്മീഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. ഞങ്ങള്‍ ആണുങ്ങള്‍ക്ക് പോകാന്‍ ഒരു ഇടം ഇല്ലെന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു നീക്കമാണ് ഇത്. രാഹുല്‍ ഈശ്വര്‍ മാത്രം നേരിടുന്ന ഒരു അവസ്ഥയല്ല ഇല്ല. സരിതക്കെതിരേയും നിവിന്‍ പോളിക്കെതിരേയും വ്യാജ പരാതി കൊടുത്ത യുവതിക്കും എതിരെ എന്ത് നടപടിയാണ് എടുത്തതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment