by webdesk1 on | 14-01-2025 08:35:37 Last Updated by webdesk1
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജയിലില്‍ പോയതോടെ പേരിനും പ്രശസ്തിക്കുമുണ്ടായ പേരുദോഷം മാറ്റാന്‍ ജയിലില്‍ ബോബി ചെമ്മണ്ണൂരിന്റെ `ബോച്ചെ ഷോ`.`ജാമ്യത്തിനായി കോടതിയില്‍ മണിക്കൂറുകള്‍ നീണ്ട വാദത്തിന് പിന്നാലെയാണ് ബോബിക്ക് കോടതി ജാമ്യം അനുവദിച്ചത്. വൈകിട്ട് കോടതി ഉത്തരവുമായി അഭിഭാഷകന്‍ ജയിലിലെത്തിയപ്പോള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ആകെ അനിശ്ചിതത്വമായി.
ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താനും ജയില്‍ മോചിതനാകാന്‍ തയാറാകാത്തതെന്നാണ് ബോബി ചെമ്മണൂര്‍ അഭിഭാഷകര്‍ മുഖേന അറിയിച്ചത്. അവര്‍ക്കും ജയില്‍ മോചിതരാകാന്‍ സാധിച്ചാലേ താനും ജയിലില്‍ നിന്ന് പുറത്തിറങ്ങൂവെന്നും ബോബി പറഞ്ഞു. ഇതേ തുടര്‍ന്ന് രാത്രി വൈകിയും ബോണ്ടില്‍ ഒപ്പുവയ്ക്കാന്‍ ബോബി കൂട്ടാക്കിയില്ല.
ചൊവ്വാഴ്ച പകല്‍ മൂന്നരയ്ക്കാണ് ബോബിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തുവിട്ടത്. തുടര്‍ന്ന് ഇതുമായി അഭിഭാഷകര്‍ ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് കടന്നില്ലെന്നാണ് വിവരം. ജാമ്യ ഉത്തരവനുസരിച്ച് ബോണ്ടില്‍ ഒപ്പുവച്ചാലേ പുറത്തിറങ്ങാനാകു. എന്നാല്‍ ബോബി ബോണ്ടില്‍ ഒപ്പുവച്ചിട്ടില്ല. ബോബിയുടെ നടപടി പ്രോസിക്യൂഷന്‍ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും.
കേസില്‍ മജിസ്‌ട്രേറ്റ് കോടതി ബോബിയെ ജൂഡീഷ്യല്‍ റിമാന്‍ഡില്‍ അയച്ചതിനെ തുടര്‍ന്ന് ആറുദിവസമായി കാക്കനാട് ജയിലിലാണ് അദ്ദേഹമുള്ളത്. ഇതിനിടെയാണ് തന്റെ വക്കില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങളെല്ലാം വ്യാജമാണും നിരപരാധിയാണെന്നും ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാരന് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സ്ത്രീകളെ നിരന്തരം ആക്ഷേപിക്കുന്ന വ്യക്തിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി നിലപാടുകളും ബോബിക്കെതിരായ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പക്ഷെ ജാമ്യം അനുവദിക്കുന്നതിനിടെ ബോബിയില്‍ ആരോപിക്കപ്പെടുന്ന കുറ്റം നിലനില്‍ക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരെ നടത്തിയ വാക് പ്രയോഗത്തില്‍ ദ്വയാര്‍ത്ഥമുണ്ട്. എത് മലയാളിക്കും അത് മനസിലാവും. ആണായാലും പെണ്ണായാലും മറ്റുള്ളവരെ കുറിച്ച് പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. ഇത്തരം പ്രയോഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടാവില്ലെന്ന് അഭിഭാഷകര്‍ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
50000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യേസ്ഥന്‍ മുമ്പാകെ ഹാജരാവണം. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളേയും മറ്റും ഭീഷണിപ്പെടുത്തുകയോ പ്രീണിപ്പിക്കുകയോ ചെയ്യരുത്. കേസിനെ ബാധിക്കുന്ന നടപടികളൊന്നും പാടില്ല. സമാനമായ കുറ്റകൃത്യം ചെയ്യരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആവശ്യമെങ്കില്‍ നിയമപരമായി ജാമ്യം റദ്ദാക്കാമെന്നും. പ്രോസിക്യൂഷനും പരാതിക്കാരിക്കും ഇതിന് നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്