News Kerala

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറും അകത്താകുമോ? മുന്‍കൂര്‍ ജാമ്യം അനുവദിക്കാതെ ഹൈക്കോടതി; പെട്ടുപോയത് പോലീസ്

Axenews | ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറും അകത്താകുമോ? മുന്‍കൂര്‍ ജാമ്യം അനുവദിക്കാതെ ഹൈക്കോടതി; പെട്ടുപോയത് പോലീസ്

by webdesk1 on | 13-01-2025 09:36:09 Last Updated by webdesk1

Share: Share on WhatsApp Visits: 114


ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറും അകത്താകുമോ? മുന്‍കൂര്‍ ജാമ്യം അനുവദിക്കാതെ ഹൈക്കോടതി; പെട്ടുപോയത് പോലീസ്


കൊച്ചി: നടി ഹണി റോസിന്റെ പരാതിക്ക് പിന്നാലെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിക്കാതിരുന്ന നടപടിയില്‍ വെട്ടിലായത് പോലീസ്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പായി പോലീസിന്റെ നിലപാട് തേടിയതാണ് പോലീസിനെ വെട്ടിലാക്കിയത്.

നടിയുടെ പരാതി ലഭിച്ചെങ്കിലും ഇതുവരെ രാഹുല്‍ ഈശ്വറിനെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടില്ല. വിശദീകരണം നല്‍കുമ്പോള്‍ എന്തുകൊണ്ട് കേസെടുത്തില്ല എന്നതിന്റെ കാരണം കാണിക്കേണ്ടിവരും. കേസെടുക്കാന്‍ പോലും നിയമ പിന്‍ബലമില്ലാത്ത പരാതിയാണിതെന്ന് പോലീസിന് പറയേണ്ടിവന്നാല്‍ മറ്റൊന്നും നോക്കാതെ ഹൈക്കോടതി രാഹുലിന് ജാമ്യം അനുവദിക്കുന്ന സ്ഥിതിയുണ്ടാകും. അത് പോലീസിനും സര്‍ക്കാരിനും വലിയ തിരിച്ചടിയാകും നല്‍കുക.

ഇത് മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാനൊരുങ്ങുകയാണ് പോലീസ്. കേസെടുക്കാന്‍ എന്തെങ്കിലും നിയമസാധുതയുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റുകളും കമന്റുകളുമടക്കം പോലീസ് പരിശോധിച്ചു വരികയാണ്. രാഹുല്‍ ഈശ്വര്‍ തിരുവനന്തപുരത്ത് തിങ്കളാഴ്ച നടത്തിയ വാര്‍ത്തസാമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇതില്‍ നിന്ന് കേസെടുക്കാന്‍ ഉതകുന്ന എന്തെങ്കിലും കിട്ടുമോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

എന്തായാലും വരുന്ന 27 ന് മുന്‍പായി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട് പോലീസിന്. 27 നാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. പോലീസ് നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക. ഇതിനിടെ രാഹുലിനെതിരെ പോലീസ് കേസെടുത്താല്‍ ജാമ്യം നിഷേധിക്കപ്പെട്ടേക്കാം. അങ്ങനെ വന്നാല്‍ ഹണി റോസിന്റെ പരാതിയില്‍ അകത്താകുന്ന രണ്ടാമത്തെയാളാകും രാഹുല്‍ ഈശ്വര്‍.

ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാഹുല്‍ കോടതിയെ സമീപിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നു വ്യക്തമാക്കിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ നിലവില്‍ പോലീസ് കേസെടുത്തിട്ടില്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment