by webdesk1 on | 12-01-2025 12:13:57 Last Updated by webdesk1
കൊച്ചി: രാഷ്ട്രീയ സംഭവവികാസങ്ങളൊക്കെ ചുടേറിയ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും അരങ്ങ് തീര്‍ത്ത കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച നീങ്ങുന്നത് ഹണി റോസും അവരെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളിലുമാണ്. ലൈംഗീക ചുവയോടെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇതിന് പിന്നാലെ ഹണി റോസിനേയും ബോച്ചെയേയും അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായി. ഒടുവില്‍ ഹണി റോസിന്റെ വസ്തധാരണത്തില്‍ വരെ എത്തി നില്‍ക്കുകയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
ഇതിനിടെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരേയും പരാതി നല്‍കിയിരിക്കുകയാണ് ഹണി റോസ്. സ്ത്രീക്കുവേണ്ടി താന്‍ നടത്തുന്ന പോരാട്ടത്തെ രാഹുല്‍ ഈശ്വര്‍ നടത്തിയ പ്രസ്താവന ദുര്‍ബലപ്പെടുത്തുന്നതാണെന്നായിരുന്നു ഹണിയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസിന് നല്‍കിയ പരാതിയില്‍ പക്ഷെ പോലീസ് കേസ് എടുത്തിട്ടില്ല. എങ്കിലും അറസ്റ്റ് ഭയന്ന് മുന്‍കരുതല്‍ എന്നവണ്ണം മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.
കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണെന്നാണ് വിവരം. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും രാഹുല്‍ ഈശ്വര്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്നാണ് ഹണി നല്‍കിയ പരാതിയിലുള്ളത്. എന്നാല്‍ രാഹുല്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയില്‍ പ്രസ്താവന നടത്തിയതായുള്ള പരാതി ഹണിക്കുമില്ല. ഇതാണ് കേസെടുക്കാന്‍ പോലീസിനെയും ആശയക്കുഴപ്പത്തിലാക്കുന്നത്.
മാത്രമല്ല, രാഹുലിനെ അറസ്റ്റ് ചെയ്താല്‍ ചിലപ്പോഴത് രാഷ്ട്രീയ ചര്‍ച്ചകളിലേക്കും വഴിതിരിഞ്ഞേക്കാം. അത് ബോബി ചെമ്മണ്ണൂരിന്റെ കേസ് പോലെ അനായാസമായി കൈകാര്യം ചെയ്യാനാകുന്നതാകണമെന്നുമില്ല. ബോബി ചെമ്മണ്ണൂരിനെതിരായ വേഗത്തിലുള്ള നടപടിക്ക് പിന്നില്‍ സര്‍ക്കാരിന്റെ താല്‍പര്യം ഒന്നു മാത്രമായിരുന്നു. ബോബിക്ക് പകരം രാഷ്ട്രീയ പശ്ചാത്തലമുള്ള ആരെങ്കിലുമായിരുന്നെങ്കില്‍ ഈ തിടുക്കം ഉണ്ടാകണമെന്നില്ല. മാത്രമല്ല ബോബി എന്ന വ്യവസായിയെ സി.പി.എമ്മിന് അത്ര മതിപ്പുമില്ല.
പക്ഷെ രാഹുലിന്റെ കേസ് അങ്ങനെയല്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ആളാണ് രാഹുല്‍ ഈശ്വര്‍. കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് രാഹുല്‍ ഈശ്വരിനെ വലിയ പ്രിയമില്ലെങ്കിലും ആര്‍.എസ്.എസിന്റെ നിലപാട് ഇതില്‍ നിര്‍ണായകമായേക്കാം. അതുകൊണ്ട് തന്നെ നിയമവശങ്ങള്‍ എല്ലാം നോക്കിയ ശേഷം മാത്രമേ രാഹുലിന്റെ കാര്യത്തില്‍ പോലീസിനും സര്‍ക്കാരിനും ഒരു തീരുമാനം എടുക്കാന്‍ സാധിക്കുകയുമുള്ളു.
രാഹുലിനെതിരായ പരാതിയോടെ ഹണി റോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ശക്തമായിട്ടുണ്ട്. രാഹുല്‍ പറഞ്ഞതിനേക്കാള്‍ രൂക്ഷമായ ആക്ഷേപ പദങ്ങളാണ് പലരും ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല രാഹുലിന്റെ അഭിപ്രായത്തെ പിന്തുണച്ച് ചില സ്ത്രീകള്‍ രംഗത്തെത്തിയതും ഇത്തരക്കാര്‍ക്ക് കുറേക്കൂടി പ്രചോദമായിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെ പരാതി നല്‍കാനും കേസുമായി മുന്നോട്ട് പോകാനും ഹണി റോസിന് എത്രത്തോളം പ്രായോഗികമാകുമെന്നും കണ്ടറിയണം.
മാത്രമല്ല സിനിമ അഭിനയത്തേക്കാള്‍ ഹണി റോസ് സജീവമായി നില്‍ക്കുന്ന ഉദ്ഘാടന ചടങ്ങുകളിലും ഇവന്റുകളിലുമൊക്കെയാണ്. ഇവിടെയൊക്കെ ആളുകള്‍ ഒഴുകിയെത്തുന്നത് ഹണി റോസിന്റെ സാന്നിധ്യം ഒന്നുമാത്രമാണ്. സോഷ്യല്‍ മീഡിയയില്‍ വിരുധമായ ഒരു കാമ്പയിന്‍ ഉയര്‍ന്നുവന്നാല്‍ അത് ഹണി റോസിന്റെ ബ്രാന്‍ഡ് വാല്യൂ ഇടിയാന്‍ ഇടയാക്കുകയും ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് ഹണി റോസിനെ മാറ്റിനിര്‍ത്താന്‍ ഇടയാക്കുകയും ചെയ്യും. ഇതു മുന്നില്‍ കണ്ടും സൂക്ഷ്മതയോടെയാണ് ഹണി റോസ് നീങ്ങുന്നത്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്