by webdesk1 on | 11-01-2025 07:42:25 Last Updated by webdesk1
ലുധിയാന: കോണ്‍ഗ്രസില്‍ നിന്ന് കൂടുമാറി ആംആദ്മി പാര്‍ട്ടിയിലെത്തിയ പഞ്ചാബിലെ എ.എ.പി എംഎല്‍എയുടെ മരണത്തിലെ ദുരൂഹത നിങ്ങുന്നില്ല. ഭര്യയും മകളുമായി പുറത്തുപോയി സന്തോഷവാനായി മടങ്ങിയെത്തിയ എം.എല്‍.എ സ്വയം വെടിവച്ച് ജീവത്യാഗം ചെയ്യാനുള്ള സാഹചര്യമില്ലെന്നാണ് എ.എ.പി പറയുന്നത്. മറിച്ച് അങ്ങനെയായാല്‍ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്താകാം സംഭവിച്ചതെന്നാണ് പാര്‍ട്ടിയും പോലീസും ആന്വേഷിക്കുന്നത്.
ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ഗുര്‍പ്രീത് ഗോഗി ബാസിയാണ് (58) വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വെടിയേറ്റത്. സംഭവമുണ്ടായ ഉടന്‍ വീട്ടുകാര്‍ ഇദ്ദേഹത്തെ മണിയോടെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എംഎല്‍എ ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
പകല്‍ സമയത്തെ പതിവ് പരിപാടികള്‍ക്ക് ശേഷം എം.എല്‍.എ രാത്രിയോടെയാണ് ഘുമര്‍ മണ്ഡിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത് എന്ന് എ.എ.പി ജില്ലാ സെക്രട്ടറി പരംവീര്‍ സിംഗ് പറഞ്ഞു. ഗോഗി ഭാര്യയ്ക്കും മകനും മകള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭാര്യ ഡോ. സുഖ്‌ചെയിന്‍ കൗര്‍ വന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത് എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കുടുംബം ഗോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 12 മണിയോടെയാണ് അദ്ദേഹത്തെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എ.എ.പി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിംഗ് മക്കറും പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് സിംഗ് ചാഹലും മരണ വാര്‍ത്ത സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച ലുധിയാന ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ കുല്‍താര്‍ സാന്ധവാനൊപ്പം ഗോഗിയും പങ്കെടുത്തിരുന്നു. ഇത് കൂടാതെ പ്രാചിന്‍ ഷീറ്റ്‌ല മാതാ മന്ദിറും സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഈ ക്ഷേത്രത്തില്‍ നിന്ന് വെള്ളി മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഭക്തര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
രണ്ട് തവണ എംസി കൗണ്‍സിലറായിരുന്ന ഗോഗി കോണ്‍ഗ്രസ് ജില്ലാ (അര്‍ബന്‍) പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലുധിയാന (വെസ്റ്റ്) അസംബ്ലി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം.എല്‍.എയായ ഭരത് ഭൂഷണ്‍ ആഷുവിനെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തുന്നത്. ഭാര്യ സുഖ്‌ചെയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്