by webdesk1 on | 07-01-2025 08:22:09
കൊച്ചി: നാല് മാസം മുന്‍പ് നടന്ന ജൂല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെ ലൈംഗീക ചുവയുള്ള ദ്വയാര്‍ത്ഥപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി ബോബി ചെമ്മണ്ണൂരിനെതിരെ നടിയും മോഡലുമായ ഹണി റോസ് പോലീസില്‍ പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്. നടിയുടെ ചിത്രം മോശമായ രീതിയില്‍ തംബ്‌നെയില്‍ ആയി ഉപയോഗിച്ച 20 യുട്യൂബര്‍മാര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ആരോപണം നിഷേധിച്ച് ബോബി ചെമ്മണ്ണൂരും രംഗത്തെത്തി. മോശമായി ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതില്‍ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോട് പെരുമാറിയിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതിയുമായി വരാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. അന്ന് ബോബി ചെമ്മന്നൂര്‍ ഹണി റോസിനെ കുന്തിദേവിയോട് ഉപമിച്ചിരുന്നു. ബോച്ചയുടെ പ്രയോഗം പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വലിയ പ്രചരണമാണ് അത്തരമൊരു പ്രയോഗത്തിലൂടെ പരിപാടിക്കും അതുവഴി ബോബിയുടെ ജൂല്ലറിക്കും ലഭിച്ചത്. അന്ന് പക്ഷെ പ്രതികരിക്കാതിരുന്ന ഹണി റോസ് മാസങ്ങള്‍ക്ക് ശേഷമാണ് അത് സംബന്ധിച്ച് പരാതി നല്‍കിയത്.
എ.ഡി.ജി.പി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവരെ നേരില്‍ കണ്ടശേഷം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി കൈമാറിയത്. തുടര്‍ന്ന് പരാതി നല്‍കിയ വിവരം താരം തന്റെ സമൂഹമാധ്യമ പേജുകള്‍ വഴി പുറത്തുവിടുകയും ചെയ്തു.
ഭഭബോബി ചെമ്മണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.ഭഭ ഇതായിരുന്നു ഹണി റോസ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
ഹണി റോസ് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിനു താഴെ അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ 30 പേര്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുക്കുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നാലെ ഇന്‍സ്റ്റഗ്രാം പേജിലും അധിക്ഷേപങ്ങള്‍ നടത്തിയവര്‍ക്കെതിരെയും പോലീസ് നടപടി എടുക്കാന്‍ ഒരുങ്ങുന്നുണ്ട്.
നാലു മാസം മുന്‍പു നടന്ന ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് വ്യവസായിയുടെ പേര് പരാമര്‍ശിക്കാതെ തന്നെ ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപവും അപവാദ പ്രചരണങ്ങളും നടത്തുന്നെന്ന് ഇതില്‍ ഹണി റോസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ താന്‍ മുന്നോട്ടു പോകുമെന്നും പ്രതികരിക്കാന്‍ അറിയാത്തതിനാല്‍ അല്ല നിശബ്ദയായിരുന്നത് എന്നും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ പരാതി നല്‍കിയതിന് പിന്നാലെ സംഭവത്തില്‍ തന്റെ ഭാഗം വിശദീകരിച്ച് ബോബി ചെമ്മണ്ണൂരും രംഗത്തെത്തി. ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് താന്‍ ഉപമിച്ചിരുന്നു. അത് ശരിയാണ്. ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കേസ് കൊടുത്തു എന്നറിഞ്ഞു. തെറ്റായ ഉദ്ദേശ്യമൊന്നും തനിക്ക് ഇല്ലായിരുന്നു.
കുന്തീദേവി എന്നു പറഞ്ഞാല്‍ അതില്‍ മോശമായ കാര്യമൊന്നും ഇല്ല. കുന്തീദേവി എന്നു പറഞ്ഞതില്‍ ദ്വയാര്‍ഥമുണ്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ചടങ്ങില്‍ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി കൊടുക്കാന്‍ കാരണമെന്ന് അറിയില്ല. തെറ്റിദ്ധരിച്ചായിരിക്കാം.
ഹണി റോസിന്റെ മാനേജര്‍ തന്റെ മാനേജരോട് സംസാരിച്ചിരുന്നു. ഇഷ്ടമില്ലെങ്കില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ താരം തമാശയായി എടുക്കുമെന്നാണ് കരുതിയത്. എന്റെ വാക്കുകളെ പലരും സമൂഹമാധ്യമത്തില്‍ മറ്റൊരു രീതിയില്‍ പ്രയോഗിച്ചതാകാം പരാതിക്ക് ഇടയാക്കിയത്. ഞാന്‍ പറയാത്ത വാക്ക് സമൂഹമാധ്യമത്തില്‍ ചിലര്‍ ഉപയോഗിച്ചു. അത് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കാം. അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്