by webdesk1 on | 07-01-2025 08:05:55 Last Updated by webdesk1
ഒട്ടാവ: ഒരു അമേരിക്കന്‍ പ്രസിഡന്റ് അധികാരമേല്‍ക്കുമ്പോള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ, സാമ്പത്തിക, നയപരമായ മാറ്റങ്ങള്‍ ആലോചിക്കാവുന്നതിലും അപ്പുറമാണ്. ആ നിലയില്‍ തൊട്ട് അയല്‍വക്ക രാജ്യങ്ങളുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇപ്പോഴിതാ ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കയുടെ തൊട്ടയല്‍വക്ക രാജ്യമായ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോ രാജിവച്ചിരിക്കുകയാണ്.
സര്‍ക്കാരിനുള്ളിലേയും പാര്‍ട്ടിക്കുള്ളിലേയും ആഭ്യന്തര പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നതെങ്കിലും യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പുള്ള രാജി തീരുമാനത്തിന് പിന്നില്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതകളാണെന്ന സൂചനകളുമുണ്ട്. ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച താരിഫ് ഭീഷണികളില്‍ ട്രൂഡോയ്ക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. താന്‍ പ്രധാനമന്ത്രിയായി തുടര്‍ന്ന് അത് അംഗീകരിക്കേണ്ടിവരുമെന്ന് ട്രൂഡോക്ക് അറിയാം. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാജ്യയെന്നാണ് സൂചന.
പ്രധാനമന്ത്രി പദത്തോടൊപ്പം ലിബറല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനവും ട്രൂഡോ രാജിവച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കുറേക്കാലമായി അദ്ദേഹത്തിന്റെ രാജിക്കായി മുറവിളികൂട്ടിവരികെയാണ്. ബുധനാഴ്ച ലിബറല്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ചേരാനിരിക്കെയാണ്. ഇതിനിടെയാണ് രാജി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയാണ്.
2024 സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നടത്താനും കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയെ ശ്രമം നടത്തി വരികെയായിരുന്നു. ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണ്. ഒക്ടോബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളോട് ലിബറലുകള്‍ മോശമായി തോല്‍ക്കുമെന്ന് സര്‍വേകള്‍ വന്നിരുന്നു. ഇതിനു പിന്നാലയാണ് രാജി.
നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. 56കാരിയായ ക്രിസ്റ്റിയ ധനമന്ത്രി സ്ഥാനവും ഒഴിഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ക്രിസ്റ്റിയ ആണ്.
ട്രൂഡോയുടെ രാജി പാര്‍ട്ടിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. അടുത്ത നാല് വര്‍ഷത്തേക്ക് അമേരിക്കയിലെ ട്രംപിന്റെ ഭരണത്തെ നേരിടാന്‍ കഴിയുന്ന ഒരു ഗവണ്‍മെന്റിനെ സജ്ജമാക്കാന്‍ ട്രൂഡോയുടെ രാജി വഴിയൊരുക്കും. കഴിഞ്ഞ മാസത്തിനിടെ നിരവധി എംപിമാര്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്‍.ഡി.പി നേതാവ് ജഗ്മീത് സിംഗ് ട്രൂഡോയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്‍.ഡി.പി വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കനേഡിയന്‍ പൗരനായ ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോയുടെ ആരോപണമാണ് ബന്ധം വഷളാക്കിയത്. ഇന്ത്യ ഈ ആരോപണം തള്ളി. ഇരുരാജ്യവും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഉഭയകക്ഷിബന്ധം വഷളായി. ഖലിസ്താന്‍ അനുകൂലികളെ ട്രൂഡോ സംരക്ഷിക്കുന്നുവെന്ന് ഇന്ത്യ ആരോപണമുയര്‍ത്തി. കാനഡയിലെ വോട്ടുബാങ്കായ ഖലിസ്താന്‍കാരെ പ്രീതിപ്പെടുത്താനാണ് ട്രൂഡോയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തി.
10 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിനുശേഷം 2015 നവംബറിലാണ് 53 കാരനായ ട്രൂഡോ അധികാരമേറ്റത്. പിന്നീട് ഒരു തവണകൂടി വിജയിക്കുകയും കാനഡയിലെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിമാരില്‍ ഒരാളായി മാറുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ഉയര്‍ന്ന വിലയിലും ഭവനക്ഷാമത്തിലുമുള്ള പൊതുജന രോഷത്തിനിടയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി കുറയാന്‍ തുടങ്ങി.
ഇക്കൊല്ലം ഓഗസ്റ്റ് അവസാനത്തോടെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കാനഡയില്‍ ട്രൂഡോയുടെ ജനപ്രീതി നാള്‍ക്കുനാള്‍ ഇടിയുകയാണ്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഗംഭീരവിജയം നേടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍. കനേഡിയന്‍ സ്ഥാപനമായ ആങ്കസ് റീഡ് ഡിസംബര്‍ 24-ന് പുറത്തുവിട്ട അഭിപ്രായസര്‍വേ ഫലമനുസരിച്ച് 68 ശതമാനം പേര്‍ക്ക് ട്രൂഡോയോട് താത്പര്യമില്ല. ഈ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പടിയിറക്കം.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്