by webdesk1 on | 06-01-2025 08:56:15 Last Updated by webdesk1
നിലമ്പൂര്‍: ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അന്‍വറിന്റെ ആദ്യ പ്രതികരണത്തില്‍ ഭാവി രാഷ്ട്രീയ നിലപാടുകളുടെ എല്ലാവിധ സൂചനകളും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ധാര്‍മികമായ പിന്തുണ നല്‍കിയ യു.ഡി.എഫ് നേതാക്കള്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫിനൊപ്പം കൈകോര്‍ത്ത് മുന്നോട്ടുപോവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അന്‍വറിന്റെ ഈ പ്രതികരണത്തില്‍ ഭാവിയില്‍ സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാടുകളുടെ സൂചന ഉണ്ടായിരുന്നു.
അന്‍വര്‍ യു.ഡി.എഫിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനയായാണ് പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. മുന്‍പ് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന അന്‍വര്‍ 2016 ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് നിയമസഭയിലേത്തുന്നത്. അന്നു മുതല്‍ ഇടതുപക്ഷത്തിന്റെ ഭാഗമായായിരുന്നു. പിണറായി വിജയനോട് ഇടഞ്ഞതോടെയാണ് അന്‍വര്‍ എല്‍.ഡി.എഫില്‍ നിന്ന് പുറത്തുപോയത്. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഒരു മുന്നണിയിലും ഭാഗമായിരുന്നില്ല. ഇപ്പോഴിതാ യു.ഡി.എഫുമായി സഹകരിക്കാന്‍ തയാറാണെന്ന് പറയുകവഴി വലതുപക്ഷത്തേക്ക് ചുവടുറപ്പിക്കുന്നതിന്റെ സൂചന നല്‍കിയിരിക്കുകയാണ്.
യു.ഡി.എഫ് നേതാക്കളായ പാണക്കാട് സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അന്‍വര്‍ യു.ഡി.എഫിന് നന്ദി പറഞ്ഞത്. യു.ഡി.എഫിന്റെ പിന്തുണയെ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇതുവരെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. പിണറായിയുടെ ദുര്‍ഭരണത്തിനും ഭരണകൂട ഭീകരതയ്ക്കും ന്യൂനപക്ഷവിദ്വേഷത്തിനും ഗൂഢാലോചനയക്കുമെതിരെ യു.ഡി.എഫുമായി കൈകോര്‍ത്ത് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
ജയില്‍ മോചിതനായുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ പിണറായി സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പിണറായി വിജയന്‍ സ്വയം കുഴികുത്തിക്കൊണ്ടിരിക്കുകയാണെന്നും സി.പി.എം ഇനി അധികാരത്തില്‍ വരാതിരിക്കുന്നതിനുള്ള കരാറാണ് ആര്‍.എസ്.എസ് നേതൃത്വവുമായി അദ്ദേഹം ഉണ്ടാക്കിയിരക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
സി.പി.എമിന് സമരം എന്താണെന്നത് മറന്നുപോയി. ഭരണത്തിന്റെ ശീതളച്ഛായയില്‍ മുന്നോട്ട് തഴുകി ഒഴുകുകയാണ്. അപ്പോള്‍ അവര്‍ക്ക് സമരം അരോചകമായി തോന്നും. ഇനി ഒറ്റയാള്‍ പോരാട്ടമല്ല. ഇനി കൂട്ടായുള്ള പോരാട്ടമാണ്. അതിന് വ്യക്തിപരമായി എന്ത് കോംപ്രമൈസിനും തയ്യാറാണ്. പറഞ്ഞത് ഇരുമ്പുലക്കയാണെന്ന് വിചാരിച്ച് നടക്കാന്‍ പറ്റുന്ന കാലമല്ല. ശത്രുവിനെ തകര്‍ക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.ഡി. സതീശന്‍ തന്നെ തള്ളിപ്പറഞ്ഞിട്ടില്ല. തമ്മില്‍ കാണേണ്ടവരാണ്. ഒരുപക്ഷേ ഒരുമിച്ച് നീങ്ങേണ്ടവരാണ്. പിണറായിസത്തെ തകര്‍ക്കാന്‍ ഇവിടെ മുന്നിലുള്ളത് യു.ഡി.എഫും പ്രതിപക്ഷവുമാണ്. അവരോട് സഹകരിച്ച് എന്റെ ശക്തികൂടെ അതിന് പകരുന്ന നിലപാടാണ് സ്വീകരിക്കുകയെന്നും അന്‍വര്‍ പറഞ്ഞു.
വനം വകുപ്പിന്റെ നിലമ്പൂര്‍ ഓഫീസ് ആക്രമിച്ച കേസിലാണ് അന്‍വറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ അന്‍വര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ നിലമ്പൂര്‍ കോടതി ജാമ്യം അനുവദിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാത്രി 8.30 ഓടെ അന്‍വര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. പാര്‍ട്ടിപ്രവര്‍ത്തകര്‍ അടക്കം നൂറിലേറെ ആളുകളാണ് അന്‍വറിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയത്. പ്രവര്‍ത്തരെ അഭിവാദ്യം ചെയ്ത ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ അന്‍വര്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയായിരുന്നു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്