by webdesk1 on | 05-01-2025 07:24:12
ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തന്നെ നടത്തുന്ന രണ്ടാംഘട്ട സമരം 50-ാം ദിവസത്തോട് അടുക്കുകയാണ്. അതിശക്തമായ തണുപ്പിലും ഉറഞ്ഞുപോകാതെ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. പത്താം തീയതി രാജ്യവ്യാപകമായി മോദി സര്‍ക്കാറിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷട്രീയേതര വിഭാഗം അറിയിച്ചു. ഗ്രാമങ്ങള്‍ തലത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഇന്നലെ മഹാ പഞ്ചായത്തിലേക്ക് വന്ന കര്‍ഷകരെ ഹരിയാന പോലീസ് പലയിടത്തും തടയാന്‍ ശ്രമിച്ചെന്ന് എസ്.കെ.എം ആരോപിച്ചു. എതിര്‍പ്പുകള്‍ മറികടന്ന് ലക്ഷക്കണക്കിന് പേര്‍ സമരത്തിന്റെ ഭാഗമായെന്നും എസ്.കെ.എം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ജഗ്ജീത് സിംഗ് ദല്ലേവാളിന്റെ നിരാഹാര സമരം നാല്‍പത്തിയൊന്നാം ദിവസം പിന്നിടവേയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.
മഹാപ്രയാണത്തിനായുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. അതിനിടയിലാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ കര്‍ഷക നേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. സമരം നാല്‍പ്പത് ദിവസം പിന്നിട്ടിരിക്കുന്നു. അര്‍ബുദ രോഗിയായ ജഗ്ജീത് സിംഗിന്റെ ആരോഗ്യനില ആശങ്കാജനകമാണ്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ ഇടപെടല്‍ നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സമരം പടര്‍ത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഖനൗരി സമരവേദിക്കടുത്ത് മഹാപഞ്ചായത്ത് ചേര്‍ന്ന കര്‍ഷകര്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയാണ് മുന്‍നിരയിലുള്ളത്. ഡല്‍ഹി അതിര്‍ത്തിയില്‍, ശംഭുവിലും ഖനൗരിയിലും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ തമ്പടിക്കുന്ന പ്രക്ഷോഭകര്‍ പല തവണ ദില്ലി മാര്‍ച്ചിന് ശ്രമിച്ചെങ്കിലും പോലീസും അര്‍ധ സൈനിക വിഭാഗവും തടഞ്ഞിരിക്കുകയാണ്.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ 2021 ഡിസംബറില്‍ പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വന്നതെന്നാണ് സമരക്കാരുടെ വ്യാഖ്യാനം. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കി കേന്ദ്രം നിയമം കൊണ്ടുവരണമെന്നതാണ് പ്രധാന ആവശ്യം. ശരിയായ കടാശ്വാസമെന്ന ആവശ്യവും മുന്നോട്ട് വെക്കുന്നു. കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം നടപ്പാക്കാത്തതും പ്രക്ഷോഭത്തിന്റെ വിഷയമാണ്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്