by webdesk1 on | 10-11-2024 12:36:10
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കവിഷയത്തില്‍ ഇടത്, വലത് മുന്നണികളുടെ നിലപാടിനെ സംശയിച്ച് കത്തോലിക്ക സഭ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിര്‍ബന്ധം പിടിക്കരുതെന്നും മറിച്ച് ചെയ്യാന്‍ അറിയാമെന്ന് തെളിയിക്കണമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുനമ്പം സമരവേദിയില്‍ പ്രസംഗിക്കവേ ആഹ്വാനം ചെയ്തു.
കത്തോലിക്കാ വിശ്വാസികള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്യുന്നതായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗം. ഓര്‍ക്കേണ്ടത് ഓര്‍ത്ത് കണക്കു ചോദിക്കാന്‍ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞുവച്ചു. അതേസമയം മുനമ്പം സമരത്തിലെ സഭാ നിലപാട് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതാ ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കലും പറഞ്ഞു.
സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാന്‍ വിശ്വാസികള്‍ തയ്യാറാവും. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് നല്കുന്ന പിന്തുണയല്ല. പാലക്കാട്ടെ വിശ്വാസികള്‍ പ്രബുദ്ധരാണെന്നും സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാന്‍ വിശ്വാസികള്‍ തയ്യാറാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്ന രാഷ്ട്രീയ നേതൃത്വത്തോടെ അടുപ്പം കാണിക്കുമെന്നും മുനമ്പത്ത് താല്‍ക്കാലിക പരിഹാരമല്ല വേണ്ടതെന്നും വഖഫ് നിയമ ഭേദഗതിയാണ് ആവശ്യമെന്നും ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു
സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്
സ്വത്ത് വിവാദം: അന്വേഷണം സ്വാഗതം ചെയ്യുന്നു ജി. സുധാകരന്
തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂട്: വിജയ് നാളെ കടലൂരില്‍ പ്രചാരണത്തിന് എത്തും
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വാല്‍പ്പാറ ദുരന്തം: പൊതുദര്ശനത്തില് കണ്ണീര്‍ക്കാഴ്ച
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍
വാല്‍പ്പാറ അപകടം: അധ്യാപകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥികള്‍
നിതിന്‍ രാജിന്റെ മരണം: ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍
വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ പൊതുദര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്