by webdesk2 on | 18-04-2026 10:38:08
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ ദാരുണമായ അപകടത്തില്‍ പൊലിഞ്ഞ പ്രിയ അധ്യാപകര്‍ക്ക് വിങ്ങുന്ന ഹൃദയത്തോടെ വിടനല്‍കി മലപ്പുറം. തങ്ങളെ അക്ഷരമുറ്റത്തേക്ക് കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാരുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ വിതുമ്പുന്ന പൂര്‍വവിദ്യാര്‍ത്ഥികളും നാട്ടുകാരും പാങ്ങ് ഗ്രാമത്തിന്റെ നൊമ്പരമായി മാറി. എല്‍.കെ.ജി മുതല്‍ തങ്ങളെ പഠിപ്പിച്ച മജീദ് മാഷ്, റംല ടീച്ചര്‍, സുഹ്റ ടീച്ചര്‍, ആശ ടീച്ചര്‍ എന്നിവരുടെ വേര്‍പാട് ഒരു വലിയ ശൂന്യതയാണ് തങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് പൊതുദര്‍ശനത്തിനെത്തിയവര്‍ കണ്ണീരോടെ ഓര്‍ത്തെടുത്തു.
കാഴ്ചാപരിമിതിയുള്ളപ്പോഴും അറിവിന്റെ വെളിച്ചം പകര്‍ന്നു നല്കിയ മജീദ് മാഷിന്റെയും, സ്നേഹനിധികളായ അധ്യാപകരുടെയും ഓര്‍മ്മകള്‍ ശിഷ്യരെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. പഠനം കഴിഞ്ഞിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തങ്ങളുടെ ഓരോ വളര്‍ച്ചയിലും താങ്ങായി നിന്ന പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് പാങ്ങ് അമ്പലപ്പറമ്പ് സ്കൂളിലെ പൊതുദര്‍ശന വേദിയില്‍ എത്തിയത്. കുഞ്ഞുനാളിലെ കൂട്ടുകാരന്റെ വിയോഗം കൂടിയായപ്പോള്‍ ഒരു നാട് മുഴുവന്‍ വിറങ്ങലിച്ചു നില്ക്കുന്ന കാഴ്ചയായിരുന്നു അവിടെ.
വെള്ളിയാഴ്ച വൈകീട്ട് വാല്‍പ്പാറയിലെ ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അധ്യാപകരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഒമ്പത് പേര് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഓരോ ചടങ്ങുകളിലും ആവേശമായിരുന്ന പ്രിയ ഗുരുനാഥന്മാരുടെ ചിത്രങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ മലപ്പുറത്തെ ഈ ഗ്രാമം കണ്ണീരിലാണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്
സ്വത്ത് വിവാദം: അന്വേഷണം സ്വാഗതം ചെയ്യുന്നു ജി. സുധാകരന്
തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂട്: വിജയ് നാളെ കടലൂരില്‍ പ്രചാരണത്തിന് എത്തും
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വാല്‍പ്പാറ ദുരന്തം: പൊതുദര്ശനത്തില് കണ്ണീര്‍ക്കാഴ്ച
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍
വാല്‍പ്പാറ അപകടം: അധ്യാപകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥികള്‍
നിതിന്‍ രാജിന്റെ മരണം: ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍
വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ പൊതുദര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്