News Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Axenews | അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

by webdesk3 on | 18-04-2026 12:50:57

Share: Share on WhatsApp Visits: 52


 അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം:  നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മണിയുടെ മുറിക്കുള്ളിലെ സംഭാഷണങ്ങളും ഉള്‍ക്കൊള്ളുന്ന വിഡിയോയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ദൃശ്യങ്ങളില്‍, പ്രിന്‍സിപ്പല്‍ നിതിനോട് ഫോണിലെ വിവരങ്ങള്‍ പരിശോധിക്കുന്നതും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നതും കാണാം. ഈ സമയത്ത് ശബ്ദം ഉയര്‍ത്തിയും കടുത്ത ഭാഷയില്‍ സംസാരിക്കുന്നതും വ്യക്തമാണ്. അധ്യാപികയുടെ ഫോണിലേക്ക് ലോണ്‍ ആപ്പില്‍ നിന്നെത്തിയ കോളിനെക്കുറിച്ചും പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു.

തുടര്‍ന്ന്, ബന്ധപ്പെട്ട അധ്യാപികയും മറ്റ് അധ്യാപകരും പ്രിന്‍സിപ്പല്‍ മുറിയില്‍ എത്തി ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും വിഡിയോയില്‍ കാണാം. നിതിന്റെ മരണത്തിന് മുന്‍പുള്ള ഏതാനും മിനിറ്റുകളില്‍ നടന്ന സംഭവങ്ങളാണ് ഈ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പ്രിന്‍സിപ്പലിനൊപ്പം നിതിനും മൂന്ന് അധ്യാപകരും മുറിയിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment