by webdesk1 on | 08-11-2024 07:22:50
ജറുസലേം: ഇസ്രായേലില്‍ ആക്രമണം നടത്തുന്ന പാലസ്തീന്‍കാരുടെ ബന്ധുക്കളെ നാട് കടത്തുന്ന നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്. 20 വര്‍ഷം വരെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികാരം നല്‍കുന്നതാണ് നിയമം. സാഹചര്യത്തിന് അനുസരിച്ച് ഗാസയിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ ആകും നാടുകടത്തുക.
മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍, ഇണകള്‍ എന്നിവരെയെല്ലാം ഈ നിയമപ്രകാരം നാടുകടത്താന്‍ സാധിക്കും. ഭീകരവാദത്തിന് പിന്തുണ, സ്തുതി, പ്രോത്സാഹനം എന്നിവ നല്‍കിയെന്ന കുറ്റം ചുമത്തിയാകും നടപടി.
ആക്രമണം മുന്‍കൂട്ടി അറിഞ്ഞിട്ടും അത് തടയാന്‍ നടപടി സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയും ആളുകളെ നാടുകടത്താന്‍ സാധിക്കും. ഭരണ കക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ ഹനോച്ച് മില്‍വിഡ്സികിയാണ് ബില്ല് അവതരിപ്പിച്ചത്. 61 എംപിമാര്‍ ഇതിനെ പിന്തുണച്ചപ്പോള്‍ 41 പേര് എതിര്‍ത്തു.
ഇസ്രയേലിലുള്ള പാലസ്തീന് പൗരന്മാരെ ഏഴ് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ നാടുകടത്താം. മറ്റുള്ളവരെ 10 മുതല്‍ 20 വര്‍ഷം വരെയാകും നാടുകടത്തുക. നാടുകടത്തല്‍ നടപ്പാക്കാന്‍ പോലീസിനും അധികാരമുണ്ടാകും. നിയമത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെറ്റും പിന്തുണച്ച് രംഗത്തു വന്നു. പ്രതിരോധത്തിനുള്ള ഫലപ്രദമായ മാര്‍ഗമെന്നാണ് ഷിന്‍ബെറ്റിന്റെ അഭിപ്രായം.
എന്നാല്‍ ഈ നിയമ നിര്‍മാണം നിയമപരമായ വെല്ലുവിളികള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം ഇസ്രയേല്‍ സുപ്രീം കോടതിയില്‍ എത്തിയാല്‍ നേരത്തേയുള്ള വിധികളുടെ അടിസ്ഥാനത്തില്‍ അസാധുവാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേലി നിയമ വിദഗ്ധനായ എറാന്‍ ഷമീര്‍ ബോറര്‍ പറഞ്ഞു.
ഇസ്രയേലിലെ അറബ് ഇസ്രയേലികള്‍ എന്നറിയപ്പെടുന്ന പാലസ്തീന് പൗരന്മാരെയാണ് ഈ നിയമം ബാധിക്കുക. ഇസ്രയേല്‍ ജനസംഖ്യയുടെ 20 ശതമാനം വരും ഇവര്‍. തീവ്രവാദ കുറ്റങ്ങള്‍ക്ക് പിടിയിലാകുന്ന 12 വയസിന് മുകളിലുള്ള കുട്ടികളെ ശിക്ഷിക്കാന്‍ കഴിയുന്ന അഞ്ച് വര്‍ഷത്തെ താല്‍ക്കാലിക ഉത്തരവിനും പാര്‍ലമെന്റ് അനുമതി നല്കി.
ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് ബി ഉണ്ണികൃഷ്ണന്
പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ പരിശോധന അവസാനിച്ചു, ഉറവിടം കണ്ടെത്താനായില്ല
തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ മന്ത്രി വി ശിവന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനം
തൃശൂര്‍ പൂരം: ആന എഴുന്നെള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി
ശബരിമലയില്‍ ഹെലികോപ്റ്റര്‍ വിവാദം: സംഭവം അന്വേഷിക്കാന്‍ റിപ്പോര്‍ട്ട് തേടി
തെറ്റ് ചെയ്ത പൊലീസുകാരോട് അന്നും പറഞ്ഞിട്ടുണ്ട് പോടാ പുല്ലേ എന്ന്: ആര് ശ്രീലേഖ
കുതിരാനില്‍ ജനവാസ മേഖലയിലേക്ക് വനംവകുപ്പ് പാമ്പുകളെ തുറന്നുവിടുന്നതായി പരാതി; വാഹനം തടഞ്ഞ് നാട്ടുകാര്‍
മുണ്ടത്തിക്കോട് ദുരന്തം: നാല് പേരുടെ നില ഗുരുതരം; കാണാതായവരുടെ ഡിഎന്‍എ പരിശോധനാ ഫലം നാളെ
സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്
മുണ്ടത്തിക്കോട് സ്ഫോടനം: 37 പേര് ഉണ്ടായിരുന്നതായി സ്ഥിരീകരണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്