by webdesk2 on | 24-04-2026 11:12:12 Last Updated by webdesk2
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബിജെപി-സിപിഐഎം സംഘർഷവുമായി ബന്ധപ്പെട്ട് ഉയർന്ന പോടാ പുല്ലെ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. താൻ സർവീസിലിരുന്ന കാലത്തും സമാനമായ രീതിയിൽ പ്രതികരിച്ചിട്ടുണ്ടെന്നും, അഴിമതിക്കാരായ പോലീസുകാർക്കെതിരെ കർശന നടപടിയെടുത്തപ്പോൾ ഇല്ലാത്ത പ്രതിഷേധം ഇപ്പോൾ എന്തിനാണെന്നും ശ്രീലേഖ ചോദിച്ചു. ഗുരുതരമായ തെറ്റുകൾ ചെയ്യുന്ന പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ഡിസ്മിസ് ചെയ്യുകയും ചെയ്തപ്പോഴൊന്നും ഒരു രാഷ്ട്രീയ-പോലീസ് അസോസിയേഷൻ നേതാക്കളും ശബ്ദമുയർത്തിയിരുന്നില്ലെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വിരമിച്ച ശേഷം തെറ്റുകൾ ചെയ്തുകൂട്ടുന്ന ഒരാളെ പോടാ എന്ന് വിളിച്ചതിൽ ഇത്രയധികം ആകുലപ്പെടേണ്ട കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിലെ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനോട് ആർ. ശ്രീലേഖയും ടി.പി. സെൻകുമാറും മോശമായി പെരുമാറി എന്ന ആരോപണങ്ങൾക്കിടെയാണ് ഈ വിശദീകരണം. അതേസമയം, മുൻ ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം പ്രയോഗങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഭരണപക്ഷത്തുനിന്ന് ഉയരുന്നത്.
വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. ആർ. ശ്രീലേഖയും ടി.പി. സെൻകുമാറും വിളിച്ച പോടാ പുല്ലെ മുദ്രാവാക്യം മുൻകാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. ഇരുവരും സർവീസിലിരുന്ന കാലത്ത് എടുത്ത തീരുമാനങ്ങളും ഫയലുകളും പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉന്നത പദവികൾ വഹിച്ചവർ ഇത്തരത്തിൽ തെരുവിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകൾ നൽകുന്നത്.
ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കടുത്ത ചൂട്: വൈദ്യുതി ഉപയോഗം കുത്തനെ കൂടി്; ലോഡ് ഷെഡിംഗ് ഭീഷണി
എഎപി പ്രതിസന്ധി: കൂറുമാറ്റം തടയാന്‍ കെജ്രിവാള് രംഗത്ത്
സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം
നിതിന്‍ രാജ് മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഡോ. എം.കെ. റാം
ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി
ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്
ജനവികാരം പരിഗണിക്കണം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ സതീശന് പിന്തുണയുമായി ലീഗ്
കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത
പൂരാവേശത്തില്‍ തൃശൂര്‍; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്