News Kerala

തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ മന്ത്രി വി ശിവന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനം

Axenews | തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ മന്ത്രി വി ശിവന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനം

by webdesk3 on | 24-04-2026 12:57:46

Share: Share on WhatsApp Visits: 78


തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ മന്ത്രി വി ശിവന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനം


തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങള്‍ മൂലം ജനങ്ങള്‍ക്ക് വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയാണെന്ന് മന്ത്രി ആരോപിച്ചു. തെരുവ് നായ ശല്യം കൂടിവരുന്നതും പാമ്പ് ശല്യം രൂക്ഷമാകുന്നതും മനുഷ്യജീവന് തന്നെ ഭീഷണിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ സ്ഥാനത്ത് ഇരിക്കുന്നവരുടെ പ്രവര്‍ത്തനം ചോദ്യം ചെയ്യേണ്ട സാഹചര്യമാണെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു. തിരുവനന്തപുരം നഗരസഭയുടെ നിലവിലെ അവസ്ഥ മുന്‍മേയര്‍ എന്ന നിലയില്‍ തന്നെ ഏറെ വിഷമപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരത്തില്‍ ഒരിക്കല്‍ സ്ഥാപിച്ചിരുന്ന സംവിധാനങ്ങള്‍ തകരാറിലായിക്കൊണ്ടിരിക്കുകയാണോ എന്ന സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു. തെരുവുകളിലൂടെ നടന്നാല്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലൂടെ പോകേണ്ടി വരുന്ന അവസ്ഥയാണെന്നും ജനങ്ങള്‍ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പല പ്രദേശങ്ങളിലും താളം തെറ്റിയിരിക്കുകയാണെന്നും മാലിന്യസംസ്‌കരണം ഫോട്ടോ എടുക്കലിലേക്കും റീല്‍ ഷൂട്ടിലേക്കും ചുരുങ്ങിയെന്നുമാണ് മന്ത്രിയുടെ ആരോപണം. നിയമം നിര്‍ദേശിക്കുന്ന അടിസ്ഥാന ചുമതലകള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ എന്തിനാണ് ഈ പദവിയില്‍ തുടരുന്നതെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment