by webdesk2 on | 07-05-2026 03:01:16
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ ഞായറാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകും. മെയ് പത്താം തീയതിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ. മുരളീധരന് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച എഐസിസി നടത്തുമെന്നാണ് നിലവിലെ സൂചന. ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎല്‍എമാരുമായി കൂടിക്കാഴ്ച ആരംഭിച്ചു. ഓരോ എംഎല്‍എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടുന്ന രീതിയാണ് നിരീക്ഷകര്‍ സ്വീകരിക്കുന്നത്. മുതിര്‍ന്ന നേതാക്കളും ഹോട്ടലിലെത്തി നിരീക്ഷകരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഘടകകക്ഷികളുമായുള്ള നിര്‍ണായകമായ കൂടിക്കാഴ്ച ഇന്ന് വൈകുന്നേരം നടക്കും. യാതൊരുവിധ തര്‍ക്കങ്ങളുമില്ലാതെ ഐകകണ്ഠ്യേനയുള്ള തീരുമാനം വരുമെന്നാണ് എംഎല്‍എമാരുടെ പ്രതീക്ഷ. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയവും പാസാക്കിയിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകാന്‍ കൂടുതല്‍ സമയമെടുക്കും. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും മാത്രമായിരിക്കും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. മന്ത്രിസഭാ രൂപീകരണത്തില്‍ ഹൈക്കമാന്‍ഡ് കര്‍ശനമായ മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഗ്രൂപ്പ് താല്പര്യങ്ങള് മാറ്റിവെച്ച് മെറിറ്റ് മാത്രം മാനദണ്ഡമാക്കി മന്ത്രിമാരെ തീരുമാനിക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുത്ത ശേഷം മാത്രമായിരിക്കും മന്ത്രിമാരുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കുക.
കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ
മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തേക്ക്
മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി സതീശന്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രതിപക്ഷ നേതാവ് മാത്രമല്ല ഉപനേതാവും വേണം; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ
തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന് മാത്രം; രൂക്ഷ വിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട് സിപിഐഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നു; ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍
തിരഞ്ഞെടുപ്പ് തോല്‍വി: എല്ലാ സീറ്റുകളും പരിശോധിക്കും; ബിനോയ് വിശ്വം
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ അണലി
മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ; കെ സി വേണുഗോപാല്‍, ചെന്നിത്തല, സതീശന് എന്നിവരെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്