News Kerala

തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കി; ആചാരപരമായ ആഘോഷങ്ങള്‍ മാത്രം

Axenews | തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കി; ആചാരപരമായ ആഘോഷങ്ങള്‍ മാത്രം

by webdesk3 on | 23-04-2026 12:59:15

Share: Share on WhatsApp Visits: 70


 തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കി; ആചാരപരമായ ആഘോഷങ്ങള്‍ മാത്രം


തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഉണ്ടായിരിക്കില്ലെന്ന് തീരുമാനം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ധാരണയായത്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് വെടിക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ആചാരപരമായ ചടങ്ങുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് പൂരം നടത്താന്‍ തീരുമാനമായി. കുടമാറ്റം ചെറിയ രീതിയില്‍ മാത്രം നടത്തും. മത്സര കുടമാറ്റം പേരിന് മാത്രമായിരിക്കും, ഇത് ഏകദേശം 15 മിനിറ്റ് മാത്രമേ നീളൂ.

പാറമേക്കാവിനും തിരുവമ്പാടിക്കും പതിവുപോലെ 15 ആനകള്‍ വീതം ഉണ്ടാകും. എന്നാല്‍ സാധാരണയായി നടക്കുന്ന വലിയ രീതിയിലുള്ള കുടമാറ്റവും വെടിക്കെട്ടും ഇത്തവണ ഒഴിവാക്കപ്പെടും. സാധാരണയായി 55 സെറ്റ് കുടകള്‍ ഉയര്‍ത്തുന്ന മത്സരവും പരിമിതപ്പെടുത്തും.

വെടിക്കെട്ട് ഒഴിവാക്കുന്നതിനെ കുറിച്ച് മുന്‍പ് വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായിരുന്നെങ്കിലും, സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് അന്തിമ തീരുമാനം ഉണ്ടായത്. ദുരന്തബാധിതരെ മറക്കാനാകില്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം കൈകൊണ്ടത്. സുരക്ഷയും ദുഃഖാചരണവും മുന്‍നിര്‍ത്തിയുള്ള ഈ മാറ്റം പൂരാഘോഷത്തിന്റെ സ്വഭാവത്തില്‍ വലിയ വ്യത്യാസം വരുത്തും.


Share:

Search

Recent News
Popular News
Top Trending


Leave a Comment