News India

രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് അയവില്ല; തുറന്നുപ്രവര്‍ത്തിക്കാനാകാതെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍

Axenews | രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് അയവില്ല; തുറന്നുപ്രവര്‍ത്തിക്കാനാകാതെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍

by webdesk2 on | 12-04-2026 08:24:45 Last Updated by webdesk2

Share: Share on WhatsApp Visits: 17


രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് അയവില്ല; തുറന്നുപ്രവര്‍ത്തിക്കാനാകാതെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങള്‍ ഇന്ത്യയിലെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിക്കുന്നു. സംഘര്‍ഷത്തിന് ശേഷം 7 എല്‍പിജി ടാങ്കറുകള്‍ ഉള്‍പ്പെടെ 11 ഇന്ധന കപ്പലുകള്‍ മാത്രമാണ് ഇതുവരെ ഇന്ത്യയിലെത്തിയത്. ഇനിയും 15 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 12-നാണ് ഇറാന്റെ അനുമതിയോടെ ആദ്യത്തെ ക്രൂഡ് ഓയില്‍ കപ്പലായ എംടി ഷെണ്‍ലോങ്ങ് ഇന്ത്യയിലേക്ക് തിരിച്ചത്.

രാജ്യത്തെ പ്രതിദിന എല്‍പിജി ഉപഭോഗം 80,000 മെട്രിക് ടണ്‍ ആണെന്നിരിക്കെ, ഇറക്കുമതിയിലുണ്ടായ ഈ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആകെ എല്‍പിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ റഷ്യ, വെനസ്വേല, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഹോട്ടല്‍ വ്യവസായത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ വിതരണം സാധാരണ നിലയിലായെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment