by webdesk3 on | 09-04-2026 01:08:13
കേരളത്തില്‍ ഭരണമാറ്റം ജനങ്ങള്‍ ശക്തമായി ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായ അദ്ദേഹം, ബൂത്തുകളില്‍ കാണുന്ന വലിയ തിരക്കാണ് ഈ മാറ്റത്തിനുള്ള ജനാഭിലാഷത്തിന്റെ തെളിവെന്ന് അഭിപ്രായപ്പെട്ടു. യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്ക്ക് ജനങ്ങള്‍ ഗുഡ്ബൈ പറയുന്ന ദിനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും, ബിജെപി-സിപിഐഎം ധാരണയെന്ന ആരോപണവും ചെന്നിത്തല ആവര്‍ത്തിച്ചു. സിപിഐഎമ്മിന്റെ വോട്ടുകളാണ് ബിജെപിക്ക് ലഭിക്കുന്നതെന്നും, ഹരിപ്പാട്ട് ബിജെപി രണ്ടാം സ്ഥാനത്തെത്തുന്നത് സിപിഐഎം വോട്ടുകള്‍ വഴിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്വന്തം വോട്ട്ബാങ്ക് ഉറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ സംസ്ഥാനത്തെ പല ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി പ്രമുഖര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി. പുലര്‍ച്ചെയോടെ തന്നെ നീണ്ട നിരകള്‍ പല കേന്ദ്രങ്ങളിലും ദൃശ്യമായി.
നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം വി ഡി സതീശന് പ്രകടിപ്പിച്ചു. വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, ജനവികാരം യുഡിഎഫിന് അനുകൂലമാണെന്നും, ചില സര്‍വേകളില്‍ മാത്രം യുഡിഎഫ് പിന്നിലാണെന്നും പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തെ വികസനപാതയില്‍ മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞതായും, വിവിധ മേഖലകളില്‍ നേടിയ നേട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടിയില്‍ വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് ആരോപണം
കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ഭരണമാറ്റം അനിവാര്യമെന്ന് കെ സി വേണുഗോപാല്‍
കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് ശശി തരൂര്‍
2029ല്‍ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കാന്‍ ശ്രമം; തനിക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ശോഭ സുരേന്ദ്രന്
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും; ബിജെപി നിര്‍ണ്ണായകമാകുമെന്ന് സുരേഷ് ഗോപി
വനിതാ സംവരണ ബില്‍: ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്