by webdesk3 on | 25-02-2026 12:10:28
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. വെള്ളമില്ലാത്തതിനാല്‍ ആയിരക്കണക്കിന് രോഗികളും സഹയാത്രികരും വലിയ ദുരിതം അനുഭവിക്കുകയാണ്. ടാങ്കറുകളില്‍ എത്തിച്ച വെള്ളം ബക്കറ്റുകളില്‍ ശേഖരിച്ച് വാര്‍ഡുകളിലെത്തിച്ചാണ് രോഗികളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നത്.
ഇന്നലെ ഉച്ചയോടെ തുടങ്ങിയ കുടിവെള്ള വിതരണം തകരാര്‍ ഇന്നും തുടരുകയായിരുന്നു. പൈപ്പ് ലൈന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വെള്ളക്ഷാമം ഉണ്ടാകാമെന്ന മുന്നറിയിപ്പ് ആശുപത്രി അധികൃതര്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ തന്നെ പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, രാവിലെ പൈപ്പുകളില്‍ വെള്ളമെത്താത്തത് രോഗികളെ വീണ്ടും പ്രതിസന്ധിയിലാക്കി.
ടാങ്കര്‍ വെള്ളം എത്തിച്ചെങ്കിലും ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ പലരും സ്വന്തം ബക്കറ്റുകള്‍ വാങ്ങി വെള്ളം ശേഖരിച്ച് വാര്ഡുകളിലെത്തിക്കേണ്ട സാഹചര്യം ഉണ്ടായി. പൈപ്പ് ലൈന്‍ പണി നടക്കുന്നതറിഞ്ഞിട്ടും ദിവസേന ആയിരങ്ങള്‍ എത്തുന്ന ആശുപത്രിയില്‍ ബദല്‍ കുടിവെള്ള സംവിധാനം ഒരുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മൂന്ന് പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി
വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ചര്‍ച്ച ചെയിതിട്ടില്ല; തിരഞ്ഞെടുപ്പ് പിണറായി തന്നെ നയിക്കും: എം വി ഗോവിന്ദന്
സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ച്ച വിവാദം: തെളിവുകളുമായി രമേശ് ചെന്നിത്തല; സ്വകാര്യത ലംഘനമെന്ന് പ്രതിപക്ഷം
വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടാം ദിവസവും കുടിവെള്ള പ്രതിസന്ധി
മത്സരിക്കാൻ ഒരുങ്ങി 50 സിപിഎം എം.എൽ.എമാർ; പിണറായി അടക്കം സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന്
മലമ്പുഴയില്‍ എ സുരേഷ് വേണ്ട; അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ബിജെപി സ്ഥാനാര്‍ഥി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്