News India

കരൂര്‍ ദുരന്തം: വിജയില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ

Axenews | കരൂര്‍ ദുരന്തം: വിജയില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ

by webdesk2 on | 20-01-2026 12:11:46

Share: Share on WhatsApp Visits: 6


കരൂര്‍ ദുരന്തം: വിജയില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ

ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തമിഴക വെട്രി കഴകം (TVK) അധ്യക്ഷന്‍ വിജയ്യോട് നിര്‍ണായക രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടു. റാലിക്ക് അനുമതി തേടി പോലീസിന് നല്‍കിയ അപേക്ഷ, സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നതിന്റെ തെളിവുകള്‍ തുടങ്ങിയവ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ദുരന്തത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ. ഇതിന്റെ ഭാഗമായി വിജയ്, മറ്റ് ടിവികെ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം എന്നിവര്‍ നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തില്‍ എത്തുകയുള്ളൂ എന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, വിജയ്യെയും ടിവികെ നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന മൊഴിയാണ് തമിഴ്‌നാട് പോലീസ് സിബിഐക്ക് നല്‍കിയിരിക്കുന്നത്. റാലിയില്‍ ഇത്രയധികം ജനപങ്കാളിത്തം ഉണ്ടാകുമെന്ന വിവരം പാര്‍ട്ടി അധികൃതര്‍ പോലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും, മുപ്പതിനായിരത്തോളം പേര്‍ ഒരേസമയം എത്തിയതാണ് അപകടത്തിന് പ്രധാന കാരണമായതെന്നും പോലീസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെത്തി വിജയ് മൊഴി നല്‍കിയിരുന്നു. പോലീസിന്റെയും പാര്‍ട്ടിയുടെയും വാദങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം കേസില്‍ നിര്‍ണായകമാകും.


Share:

Search

Recent News
Popular News
Top Trending


Leave a Comment