News Kerala

നയപ്രഖ്യാപനത്തില്‍ തെറ്റായ അവകാശവാദം; സര്‍ക്കാര്‍ പാവങ്ങളെ കബളിപ്പിക്കുന്നു: വി.ഡി. സതീശന്‍

Axenews | നയപ്രഖ്യാപനത്തില്‍ തെറ്റായ അവകാശവാദം; സര്‍ക്കാര്‍ പാവങ്ങളെ കബളിപ്പിക്കുന്നു: വി.ഡി. സതീശന്‍

by webdesk3 on | 20-01-2026 11:55:17

Share: Share on WhatsApp Visits: 36


നയപ്രഖ്യാപനത്തില്‍ തെറ്റായ അവകാശവാദം; സര്‍ക്കാര്‍ പാവങ്ങളെ കബളിപ്പിക്കുന്നു: വി.ഡി. സതീശന്‍



തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഗവര്‍ണറെ കൊണ്ട് വായിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. കേന്ദ്രത്തില്‍ നിന്ന് 52,000 കോടി രൂപ ലഭിക്കാനുണ്ടെന്നതുമായി ബന്ധപ്പെട്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റായ അവകാശവാദങ്ങളാല്‍ നിറച്ച നയപ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ പാവങ്ങളെ കബളിപ്പിക്കുകയാണെന്നും അര്‍ദ്ധസത്യങ്ങളാണ് പ്രസംഗത്തില്‍ നിറഞ്ഞതെന്നും സതീശന്‍ കുറ്റപ്പെടുത്തി. സാമ്പത്തികമായി കേരളം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണെന്നും ഉയര്‍ന്ന വിദ്യാഭ്യാസ മേഖലയുള്‍പ്പെടെയുള്ള പ്രധാന മേഖലയിലെ ദുരവസ്ഥ ഒരു സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ വെളിവാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നയപ്രഖ്യാപനത്തില്‍ മതേതരത്വം പറയുമ്പോള്‍ സജി ചെറിയാനെ മന്ത്രിസഭയില്‍ ഇരുത്തുന്നതുമെന്ന് സതീശന്‍ ആരോപിച്ചു. സജി ചെറിയാന്റെ വിവാദപ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഭൂരിപക്ഷ പ്രീണനമാണ് സിപിഐഎം ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മന്ത്രി തെരഞ്ഞെടുക്കപ്പെട്ടവരുടെ ജാതി നോക്കണമെന്നും പറഞ്ഞത് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിക്കുന്ന പ്രവൃത്തിയാണ്. ഇത്തരം പ്രസ്താവനയ്ക്കുപിന്നാലും തിരുത്താന്‍ തയ്യാറല്ലാത്ത മന്ത്രി പദവിയില്‍ തുടരാന്‍ യോഗ്യമല്ലെന്നും സതീശന്‍ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment