News Kerala

നവകേരള സര്‍വേയ്ക്ക് ഇന്ന് തുടക്കം

Axenews | നവകേരള സര്‍വേയ്ക്ക് ഇന്ന് തുടക്കം

by webdesk3 on | 01-01-2026 11:43:41 Last Updated by webdesk2

Share: Share on WhatsApp Visits: 63


നവകേരള സര്‍വേയ്ക്ക് ഇന്ന് തുടക്കം


സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേയ്ക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരിലുള്ള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിര്‍ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ചാണ് പ്രധാനമായും അഭിപ്രായം തേടുന്നത്. ഇതോടൊപ്പം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വീടുകളിലെത്തിച്ച് വിതരണം ചെയ്യും. സര്‍വേ രണ്ടുമാസം നീണ്ടുനില്‍ക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായാണ് സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വിലയിരുത്തപ്പെടുന്നത്. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ കേരളമാകെ ഏകദേശം 85,000 സന്നദ്ധ പ്രവര്‍ത്തകരെയാണ് സര്‍വേക്കായി നിയോഗിച്ചിരിക്കുന്നത്. നാല് പ്രധാന ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിര്‍ദേശങ്ങള്‍, നിലവില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍, നിലവിലുള്ള ക്ഷേമപദ്ധതികളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ എന്നിവയെക്കുറിച്ചാണ് ജനങ്ങള്‍ അഭിപ്രായം അറിയിക്കേണ്ടത്.

2031ഓടെ വികസിത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍വേ നടത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ജനങ്ങളിലേക്ക് എത്തിക്കാനും ഭാവി കേരളത്തെ കുറിച്ച് പൊതുഅഭിപ്രായം രൂപപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നടപടിയാണെന്ന വിലയിരുത്തലും ശക്തമാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment