by webdesk2 on | 02-01-2026 10:51:37 Last Updated by webdesk3
മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഈഴവ സമുദായത്തെ മുസ്ലിം സമുദായത്തിന് എതിരെ തിരിക്കാന്‍ ലീഗ് ശ്രമിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഈഴവ സമുദായത്തിന് അര്‍ഹതപ്പെട്ടതെല്ലാം ലീഗ് അടിച്ചുമാറ്റി. യുഡിഎഫ് ഭരണകാലത്ത് മലപ്പുറത്ത് നിന്ന് വകുപ്പുകളും മന്ത്രിമാരെയും പ്രഖ്യാപിച്ച് സാമൂഹിക നീതി അട്ടിമറിച്ചു. ഒരു ജില്ലയില്‍ മാത്രം 18 കോളേജുകളും 1200 സ്കൂളുകളും ഒപ്പിട്ടെടുത്ത ലീഗ് ആത്മപരിശോധന നടത്തണം, അദ്ദേഹം വെല്ലുവിളിച്ചു.
കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ലീഗിന്റെ നീക്കമെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയെ ചതിയന്‍ ചന്തു എന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചു. പത്ത് വര്‍ഷം ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ചിട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയെ പുറത്തുനിന്നു വിമര്‍ശിക്കുന്നത് ശരിയല്ല. മുന്നണിയില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞ് അനൈക്യമുണ്ടാക്കാനാണ് സിപിഐ ശ്രമിക്കുന്നത്. പിന്നാക്കക്കാരുടെ പിന്തുണയിലാണ് ഇടതുപക്ഷം നിലനില്‍ക്കുന്നതെന്ന് സിപിഐ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ വെള്ളാപ്പള്ളി നടേശന് തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ചു. റമാധ്യമപ്രവര്ത്തകന് ഈരാറ്റുപേട്ടക്കാരനാണെന്നും തനിക്ക് കിട്ടിയ വിവരമനുസരിച്ചാണ് തീവ്രവാദി എന്ന് വിളിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ അദ്ദേഹം ക്ഷുഭിതനായി മൈക്ക് തട്ടിമാറ്റുകയും ചെയ്തു.
നിതിന്‍ രാജ് മരണത്തില്‍ പ്രതിഷേധം: ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കുറവ്
വാല്‍പ്പാറ അപകടം: ഡ്രൈവറുടെ പരിചയക്കുറവ് കാരണമാകാം; സാങ്കേതിക തകരാര്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്
തമിഴ്നാട്ടില്‍ 200-ലധികം സീറ്റുകള്‍ ലക്ഷ്യം; എം.കെ. സ്റ്റാലിന്
വയനാട് ടൗണ്‍ഷിപ്പ് വിവാദം; വീടുകളിലെ വിള്ളല്‍ താപനില കാരണം; സ്ട്രക്ചറല്‍ പ്രശ്നമല്ലെന്ന് മന്ത്രി കെ രാജന്
വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല; ഗവര്‍ണറുടെ പരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കി
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ട് ഇല്ലെന്ന് മന്ത്രി
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ടേം വ്യവസ്ഥയില്ല, തെരഞ്ഞെടുക്കുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്ന് കെ മുരളീധരന്
വാല്‍പ്പാറ ദുരന്തം: ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തല്‍
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍: സര്‍ക്കാരിനെതിരെ വി.ഡി. സതീശന് കടുത്ത വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്