News Kerala

താമരശ്ശേരി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി

Axenews | താമരശ്ശേരി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി

by webdesk2 on | 01-01-2026 07:56:20 Last Updated by webdesk3

Share: Share on WhatsApp Visits: 10


താമരശ്ശേരി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി

താമരശ്ശേരി: പുതുവത്സര പുലരിയില്‍ താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ദേശീയപാതയ്ക്ക് അരികിലുള്ള എം ആര്‍ എം എക്കോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. അപകടത്തില്‍ പ്ലാന്റിന്റെ ഓഫീസ് ഉള്‍പ്പെടുന്ന മൂന്ന് നില കെട്ടിടവും ഒരു പിക്കപ്പ് വാനും പൂര്‍ണ്ണമായും കത്തിനശിച്ചു.

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സമീപത്ത് പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ചു വീണതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചിരുന്നതിനാല്‍ തീ അതിവേഗം ആളിപ്പടരുകയായിരുന്നു. പുലര്‍ച്ചെ സമയം സ്ഥാപനം പ്രവര്‍ത്തിക്കാതിരുന്നതും ജീവനക്കാര്‍ ഇല്ലാതിരുന്നതും വലിയൊരു ജീവഹാനി ഒഴിവാക്കാന്‍ കാരണമായി.

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരമറിയിച്ചത്. തുടര്‍ന്ന് മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. ദേശീയപാതയ്ക്ക് സമീപമായതിനാല്‍ പുക ഉയര്‍ന്നത് പ്രദേശത്ത് ഗതാഗത തടസ്സത്തിനും പരിഭ്രാന്തിക്കും ഇടയാക്കി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്കാക്കുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







Share:

Search

Recent News
Popular News
Top Trending


Leave a Comment