News India

പുതുവര്‍ഷത്തില്‍ പുതിയ മാറ്റങ്ങള്‍; ട്രെയിന്‍ സമയക്രമത്തിലും തപാല്‍ സേവനങ്ങളിലും പലവിധ മാറ്റങ്ങള്‍

Axenews | പുതുവര്‍ഷത്തില്‍ പുതിയ മാറ്റങ്ങള്‍; ട്രെയിന്‍ സമയക്രമത്തിലും തപാല്‍ സേവനങ്ങളിലും പലവിധ മാറ്റങ്ങള്‍

by webdesk2 on | 01-01-2026 06:47:17 Last Updated by webdesk3

Share: Share on WhatsApp Visits: 10


പുതുവര്‍ഷത്തില്‍ പുതിയ മാറ്റങ്ങള്‍; ട്രെയിന്‍ സമയക്രമത്തിലും തപാല്‍ സേവനങ്ങളിലും പലവിധ മാറ്റങ്ങള്‍


തിരുവനന്തപുരം: 2026 ജനുവരി 1 മുതല്‍ രാജ്യത്തെ റെയില്‍വേ, തപാല്‍ മേഖലകളില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ നിലവില്‍ വന്നു. കേരളത്തിലൂടെ ഓടുന്ന വന്ദേഭാരത് ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വന്നപ്പോള്‍, തപാല്‍ വകുപ്പ് കൂടുതല്‍ വേഗത്തിലുള്ള വിതരണ സേവനങ്ങള്‍ക്ക് തുടക്കമിട്ടു.

ദക്ഷിണ റെയില്‍വേയുടെ പുതുക്കിയ ടൈംടേബിള്‍ പ്രകാരം കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ എത്തുന്ന സമയത്തില്‍ 5 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വ്യത്യാസമുണ്ടാകും. വന്ദേഭാരത് എക്‌സ്പ്രസ് (തിരുവനന്തപുരം - കാസര്‍ഗോഡ്): കോട്ടയം വഴിയുള്ള സര്‍വീസിന്റെ സമയത്തില്‍ മാറ്റം വരുത്തി. എറണാകുളം ടൗണില്‍ ഇനി മുതല്‍ രാവിലെ 8.17-ന് (പഴയ സമയം 8.25) ട്രെയിന്‍ എത്തും. ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകളില്‍ നിന്ന് നിശ്ചിത സമയത്തിന് അല്പം നേരത്തെ ട്രെയിന്‍ പുറപ്പെടും. സെക്കന്ദരാബാദിലേക്കുള്ള ശബരി എക്‌സ്പ്രസ് എറണാകുളം ടൗണില്‍ 30 മിനിറ്റ് നേരത്തെ എത്തും. രാവിലെ 11.10-ന് പകരം 10.40-ന് ട്രെയിന്‍ എറണാകുളത്ത് എത്തും. ന്യൂഡല്‍ഹിയില്‍ നിന്നുള്ള കേരള എക്‌സ്പ്രസ് 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30-ന് എറണാകുളം ടൗണിലെത്തും. പാലരുവി എക്‌സ്പ്രസ്, ജനശതാബ്ദി തുടങ്ങിയവയുടെയും പ്രധാന സ്റ്റേഷനുകളിലെ സമയത്തില്‍ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.

വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാല്‍ സേവനങ്ങളില്‍ ചിലത് ഇന്നു മുതല്‍ നിര്‍ത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്മോള്‍ പാക്കറ്റ് സര്‍വീസ്, ഔട്ടവേഡ് സ്മോള്‍ പാക്കറ്റ് സര്‍വീസ്, സര്‍ഫസ് ലെറ്റര്‍ മെയില്‍ സര്‍വീസ്, സര്‍ഫസ് എയര്‍ ലിഫ്റ്റഡ് ലെറ്റര്‍ മെയില്‍ സര്‍വീസ് തുടങ്ങിയ ഇന്നു മുതല്‍ ഇല്ല.

സംസ്ഥാനത്തെ എല്ലാ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്‌കീം ഇന്നു മുതല്‍ നടപ്പാകും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോള്‍ 20 രൂപ ഈടാക്കുമെങ്കിലും കാലിക്കുപ്പി ഏതു മദ്യക്കടയിലും തിരിച്ചേല്‍പിച്ചാല്‍ 20 രൂപ തിരികെ ലഭിക്കും. പൈലറ്റ് അടിസ്ഥാനത്തില്‍ നേരത്തെ നടപ്പാക്കിയ പദ്ധതിയാണ് എല്ലാ ഔട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത്.

പി എം കിസാന്‍ പദ്ധതിയില്‍ ജനുവരി 1 മുതല്‍ പുതിയ അപേക്ഷകര്‍ക്ക് പ്രത്യേക ഫാര്‍മര്‍ ഐ ഡി നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവിലെ ഉപഭോക്താക്കളെ മാറ്റം ബാധിക്കില്ല. ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ആദായ നികുതി സേവനങ്ങള്‍ തടസ്സപ്പെടും. കേന്ദ്രത്തില്‍ എട്ടാം ശമ്പള കമ്മീഷന്‍ പ്രാബല്യത്തില്‍ വരും.






Share:

Search

Recent News
Popular News
Top Trending


Leave a Comment