News Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

Axenews | നടിയെ ആക്രമിച്ച കേസ്: ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

by webdesk2 on | 15-12-2025 07:14:25

Share: Share on WhatsApp Visits: 6


 നടിയെ ആക്രമിച്ച കേസ്: ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപും മുഖ്യപ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന വാദത്തിന് തെളിവില്ലെന്ന് വിചാരണക്കോടതി വിധിപ്പകര്‍പ്പ്. ഇരുവരും തൃശ്ശൂരിലെ ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ തെളിയിക്കുന്നതിന് ഒരു പേപ്പര്‍ കഷ്ണം പോലും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

കാറിനുള്ളില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്. എന്നാല്‍, ഹോട്ടല്‍ പാര്‍ക്കിങ്ങിലെ വാഹന രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍, മൊഴികള്‍ തുടങ്ങിയ ഒരു തെളിവുകളും ഇതിന് ഉപോല്‍ബലകമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗൂഢാലോചനക്ക് ശേഷം 2015-ല്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയ ഒരു ലക്ഷം രൂപ ദിലീപ് നല്‍കിയ ക്വട്ടേഷന്‍ തുകയാണെന്ന വാദത്തെ സാധൂകരിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണ് പാര്‍ക്കിങ്ങിലെ ഗൂഢാലോചനയെന്നും കോടതി കണ്ടെത്തി.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിപ്പകര്‍പ്പിലാണ് കോടതിയുടെ ഈ നിര്‍ണായക പരാമര്‍ശം. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും, സെലിബ്രിറ്റിയായ പ്രതിക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പ്രത്യേക പരിഗണനയില്ലെന്നും വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment