News Kerala

നടിയെ ആക്രമിച്ച കേസ്: വിധി വിശദാംശങ്ങള്‍ ഊമക്കത്തായി പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ബൈജു പൗലോസ്

Axenews | നടിയെ ആക്രമിച്ച കേസ്: വിധി വിശദാംശങ്ങള്‍ ഊമക്കത്തായി പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ബൈജു പൗലോസ്

by webdesk3 on | 14-12-2025 12:08:33 Last Updated by webdesk2

Share: Share on WhatsApp Visits: 14


നടിയെ ആക്രമിച്ച കേസ്: വിധി വിശദാംശങ്ങള്‍ ഊമക്കത്തായി പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ബൈജു പൗലോസ്



നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഊമക്കത്തായി പ്രചരിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്. വിധി പ്രസ്താവിക്കുന്നതിന് ഏകദേശം ഒരാഴ്ച മുന്‍പേ കേസിന്റെ പ്രധാന വിവരങ്ങള്‍ അടങ്ങിയ കത്തുകള്‍ ചിലര്‍ക്കു ലഭിച്ചതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ വിശദാംശങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമാണ് ബൈജു പൗലോസ് ഉന്നയിച്ചിരിക്കുന്നത്.

ഇതിനിടെ, തനിക്കും കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ കത്ത് ലഭിച്ചിരുന്നുവെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി. ഡിസംബര്‍ നാലിനാണ് തനിക്ക് കത്ത് ലഭിച്ചതെന്നും, മൊത്തം 33 പേര്‍ക്ക് ഇത്തരത്തിലുള്ള കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ് പറഞ്ഞു. ഒരാള്‍ തന്നെയാണ് ഈ 33 പേര്‍ക്ക് കത്തുകള്‍ അയച്ചതെന്നാണ് മനസ്സിലാകുന്നതെന്നും ഇത് ഏറെ ആശങ്കാജനകമാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

കേസിലെ ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നും മറ്റുള്ളവരെ വെറുതെ വിടുമെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിധിപ്രസ്താവം വന്നപ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായ വിധി വന്നതില്‍ താന്‍ ഞെട്ടിപ്പോയതായും, ഇത്തരമൊരു സംഭവത്തില്‍ നീതിന്യായ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് ക്ഷതം സംഭവിക്കുമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. കേസിലെ വിധി വിശദാംശങ്ങള്‍ എങ്ങനെ പുറത്തുപോയെന്നത് അന്വേഷിക്കപ്പെടേണ്ടതുണ്ടെന്നും, അതറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment