News Kerala

തദ്ദേശതെരഞ്ഞെടുപ്പ്; തൃശൂരില്‍ താരപ്രചാരണത്തോടെ ബിജെപി

Axenews | തദ്ദേശതെരഞ്ഞെടുപ്പ്; തൃശൂരില്‍ താരപ്രചാരണത്തോടെ ബിജെപി

by webdesk3 on | 04-12-2025 11:55:42 Last Updated by webdesk3

Share: Share on WhatsApp Visits: 179


 തദ്ദേശതെരഞ്ഞെടുപ്പ്; തൃശൂരില്‍ താരപ്രചാരണത്തോടെ ബിജെപി


തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ തൃശൂരില്‍ താരശക്തിയെ വിന്യസിച്ച് പ്രചാരണം ശക്തമാക്കുകയാണ് ബിജെപി. സിനിമാതാരം ഖുശ്ബു തൃശൂരില്‍ റോഡ് ഷോ നയിക്കും. കൂടാതെ, ബിജെപിയുടെ മുതിര്‍ന്ന നേതാവായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തൃശൂര്‍ കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പ് ചുമതല സുരേഷ് ഗോപിക്കാണ് നല്‍കിയിരിക്കുന്നത്.

പുതിയ സംസ്ഥാന നേതൃത്വത്തോടൊപ്പം സംഘടാനാപരമായ തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടി ഒരുങ്ങുകയാണ്. നിലവില്‍ പഞ്ചായത്ത് തലത്തില്‍ നേടിയ സീറ്റുകള്‍ നിലനിര്‍ത്തുന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. സംഘാടന ശക്തി കൂടുതലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയോ നിര്‍ണായക സ്വാധീനം ചെലുത്തുകയോ ചെയ്യാം എന്ന കണക്കുകൂട്ടലോടെയാണ് പാര്‍ട്ടി മുന്നേറുന്നത്.

സംസ്ഥാനത്തെ 19 ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമെ, ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎ) പാലക്കാട്, പന്തളം എന്നീ മുനിസിപ്പാലിറ്റികളിലും ഭരണത്തിലുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment