News Kerala

അതിജീവിതയെ അധിക്ഷേപ കേസ്: രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Axenews | അതിജീവിതയെ അധിക്ഷേപ കേസ്: രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

by webdesk2 on | 04-12-2025 06:35:09 Last Updated by webdesk3

Share: Share on WhatsApp Visits: 38


അതിജീവിതയെ അധിക്ഷേപ കേസ്:  രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. രാഹുല്‍ ഈശ്വറിനെ ഇന്ന് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ രാഹുല്‍ ഈശ്വറിനെ ഇന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ (എസിജെഎം) ഹാജരാക്കും.

പോലീസ് കസ്റ്റഡിയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാഹുല്‍ ഈശ്വറുമായി പോലീസ് തെളിവെടുപ്പ് നടത്തി. മൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ടെക്‌നോപാര്‍ക്കിലെ ഓഫീസിലടക്കം തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് അതിജീവിതയെ അധിക്ഷേപിച്ച വീഡിയോ രാഹുല്‍ ചിത്രീകരിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

അതിജീവിതയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുക, വ്യക്തിത്വം വെളിപ്പെടുത്തുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം, തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേസില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ തീരുമാനം. നിലവില്‍ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായ ശേഷം നിരാഹാര സമരം തുടരുകയായിരുന്നു.











Share:

Search

Recent News
Popular News
Top Trending


Leave a Comment