News India

വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയില്‍; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Axenews | വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയില്‍; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

by webdesk2 on | 04-12-2025 06:26:11 Last Updated by webdesk2

Share: Share on WhatsApp Visits: 42


വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയില്‍; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. വൈകുന്നേരം 7 മണിയോടെ തലസ്ഥാനത്ത് എത്തിച്ചേരുന്ന പുടിന്‍, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രിയുമായുള്ള പുടിന്റെ നിര്‍ണായക കൂടിക്കാഴ്ച നടക്കുക.

നാളെ രാജ്ഘട്ട് സന്ദര്‍ശിക്കും ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രാദേശിക ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചേക്കും. ശേഷം രാഷ്ട്രപതി ദൗപതി മുര്‍മു നല്‍കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപ്രധാനമായ നിരവധി കരാറുകളില്‍ ഉച്ചകോടിയോട് അനുബന്ധിച്ച് ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാര്‍, കേന്ദ്രബാങ്ക് ഗവര്‍ണര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പുടിനൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് രാഷ്ട്രതലസ്ഥാനത്ത് പാഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റഷ്യയുടെ പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി സര്‍വീസാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റഷ്യന്‍ സുരക്ഷാ സേവനത്തിനൊപ്പം എന്‍എസ്ജി കമാന്‍ഡോകളും ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്. തീവ്ര പരിശീലനം ലഭിച്ച 50-ലേറെ റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വ്‌ലാദിമിര്‍ പുടിന്‍ സന്ദര്‍ശനം നിശ്ചയിച്ച എല്ലാ ഇടങ്ങളിലെയും പരിശോധനകള്‍ പൂര്‍ത്തിയാക്കി.





Share:

Search

Recent News
Popular News
Top Trending


Leave a Comment