News Kerala

രാഹുല്‍ സ്ഥിരം കുറ്റവാളി, പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത: കോടതിയില്‍ പ്രോസിക്യൂഷന്‍

Axenews | രാഹുല്‍ സ്ഥിരം കുറ്റവാളി, പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത: കോടതിയില്‍ പ്രോസിക്യൂഷന്‍

by webdesk2 on | 03-12-2025 01:01:50 Last Updated by webdesk2

Share: Share on WhatsApp Visits: 37


രാഹുല്‍ സ്ഥിരം കുറ്റവാളി, പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത: കോടതിയില്‍ പ്രോസിക്യൂഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കല്‍ തുടരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയില്‍ വാദിച്ചു. ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട്. അതിജീവിത ഗര്‍ഭിണിയായി ഇരിക്കുന്ന അവസ്ഥയില്‍ പോലും ബലാത്സംഗം ചെയ്തു. ശേഷം അശാസ്ത്രീയമായി നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി. അതിജീവിതയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് രാഹുല്‍ കടത്തി വിടുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട് ഉണ്ടെന്നും ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

എന്നാല്‍ നടന്നത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നും ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30ഓടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നടപടികളാരംഭിച്ചത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment