by webdesk3 on | 03-12-2025 11:57:42 Last Updated by webdesk3
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന് ജാമ്യം നിഷേധിച്ച് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജാമ്യം അനുവദിക്കുന്നത് കേസിന്റെ നിലനില്‍പ്പിനെയും അന്വേഷണത്തിന്റെ പുരോഗതിയെയും ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.
കേസ് പരിഗണിച്ചു തുടങ്ങിയ ഉടന്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കട്ടിളപ്പാളി കേസില്‍ എന്‍. വാസു മൂന്നാം പ്രതിയാണ്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശപ്രകാരം സ്വര്‍ണ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയതാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാസു വിരമിച്ചതിന് ശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
സമൂഹത്തില്‍ സ്വാധീനമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. മുരാരി ബാബു നല്കിയ കത്ത് ബോര്‍ഡിന് കൈമാറിയത് മാത്രമാണെന്നും അത് ശുപാര്‍ശയായി കാണാനാകില്ലെന്നും എന്‍. വാസു കോടതിയെ അറിയിച്ചു. പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന പ്രതിഭാഗ ആവശ്യം കോടതി തള്ളിക്കളഞ്ഞു.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടിയില്‍ വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് ആരോപണം
കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ഭരണമാറ്റം അനിവാര്യമെന്ന് കെ സി വേണുഗോപാല്‍
കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് ശശി തരൂര്‍
2029ല്‍ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കാന്‍ ശ്രമം; തനിക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ശോഭ സുരേന്ദ്രന്
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും; ബിജെപി നിര്‍ണ്ണായകമാകുമെന്ന് സുരേഷ് ഗോപി
വനിതാ സംവരണ ബില്‍: ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്