News Kerala

ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി

Axenews | ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി

by webdesk3 on | 28-11-2025 12:15:08 Last Updated by webdesk2

Share: Share on WhatsApp Visits: 35


 ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി


മഞ്ചേരി: ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. കേസിലെ ബാക്കി മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.

കോടതിയില്‍ വെറുതെ വിട്ട പ്രതികളില്‍ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ (ജാബിര്‍) എന്നിവരുണ്ട്. മാലങ്ങാടന്‍ ഷഫീഖ്, പി.വി. അന്‍വറിന്റെ സഹോദരിയുടെ മകനാണ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

ഇതിന് മുമ്പ്, കേസില്‍ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. മാലങ്ങാടന്‍ ഷഫീഖ് ഉള്‍പ്പെടെ നാല് പ്രതികള്‍ 25 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞിരുന്നു. മനാഫിന്റെ സഹോദരന്‍ അബ്ദുള്‍ റസാഖിന്റെ നിയമ പോരാട്ടത്തിനുശേഷമാണ് പ്രതികളെ പിടികൂടിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment