News Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; വിദേശയാത്ര തടയാന്‍ പൊലീസ് നടപടി

Axenews | രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; വിദേശയാത്ര തടയാന്‍ പൊലീസ് നടപടി

by webdesk3 on | 28-11-2025 11:54:53 Last Updated by webdesk3

Share: Share on WhatsApp Visits: 146


രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; വിദേശയാത്ര തടയാന്‍ പൊലീസ് നടപടി



തിരുവനന്തപുരം: അതിജീവിത നല്‍കിയ പരാതിയെ തുടര്‍ന്ന് പൊതുജനകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. വിദേശത്തേക്ക് പോകുന്നതിനുള്ള എല്ലാ സാധ്യതകളും തടയാനാണ് നടപടി.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനിലേക്ക് കത്ത് അയച്ചതിനെ തുടര്‍ന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറങ്ങിയത്. നിലവില്‍ രാഹുല്‍ പാലക്കാട്ടുതന്നെയുണ്ടെന്ന് പൊലീസ് നിഗമനം. തമിഴ്നാട്ടിലേക്കുള്ള കടക്കുകയോ ഒളിവിലാകുകയോ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം വൈകുന്നേരം അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് തുടര്‍ന്ന്, അഞ്ച് മണിയോടെ രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്ന് രാവിലെ ഏഴരയ്ക്ക് വീണ്ടും ഫോണ്‍ ഓണായെങ്കിലും ഉടന്‍ തന്നെ വീണ്ടും സ്വിച്ച് ഓഫ് ചെയ്തു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment