News Kerala

ലൈംഗിക പീഡന പരാതി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

Axenews | ലൈംഗിക പീഡന പരാതി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

by webdesk2 on | 28-11-2025 05:58:51 Last Updated by webdesk2

Share: Share on WhatsApp Visits: 76


ലൈംഗിക പീഡന പരാതി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വലിയമല സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ഭാഗം നല്‍കി ലൈഗിംക പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

ഇന്നലെ രാത്രിയാണ് റൂറല്‍ എസ് പിയുടെ ഓഫീസില്‍ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതികളും ഡിജിറ്റല്‍ തെളിവുകളും കൈമാറിയത്. അതിജീവിതയുടെ പരാതി ലഭിച്ച മുഖ്യമന്ത്രി ഉടന്‍ ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. 

എന്നാല്‍ അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിട്ടെന്നാണ് വിവരം. എംഎല്‍എ ഓഫീസ് അടക്കം പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.







Share:

Search

Recent News
Popular News
Top Trending


Leave a Comment