News Kerala

മദ്യലഹരിയില്‍ ബസ് ഡ്രൈവറുടെ അഭ്യാസം; യാത്രക്കാര്‍ക്ക് നേരെ ഭീഷണി

Axenews | മദ്യലഹരിയില്‍ ബസ് ഡ്രൈവറുടെ അഭ്യാസം; യാത്രക്കാര്‍ക്ക് നേരെ ഭീഷണി

by webdesk3 on | 27-11-2025 11:59:53 Last Updated by webdesk2

Share: Share on WhatsApp Visits: 55


മദ്യലഹരിയില്‍ ബസ് ഡ്രൈവറുടെ അഭ്യാസം; യാത്രക്കാര്‍ക്ക് നേരെ ഭീഷണി



കോഴിക്കോട്:മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഡ്രൈവറുടെ അപകടകരമായ അഭ്യാസം വിവാദമാകുന്നു. കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭാരതി ട്രാവല്‍സ് ബസിലായിരുന്നു സംഭവം. ജീവനക്കാരുടെ മോശം പെരുമാറ്റവും യാത്രക്കാരോട് നടത്തിയ ഭീഷണിയും ദൃശ്യങ്ങളായി പുറത്തുവന്നിട്ടും ബസുടമ ഇതുവരെ യാതൊരു നടപടി പോലും സ്വീകരിച്ചിട്ടില്ല.

കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസില്‍ ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ് ശ്രദ്ധിച്ചതോടെ യാത്രക്കാര്‍ ഇടപ്പെട്ടപ്പോഴാണ് ഡ്രൈവറും ക്ലീനറും മദ്യലഹരിയിലാണെന്ന് വ്യക്തമാകുന്നത്. സാഹചര്യം മോശമായതോടെ യാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു ശ്രദ്ധിച്ച ഡ്രൈവര്‍, വാഹനം ഇടിപ്പിച്ച് എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ മദ്യക്കുപ്പിയുമായി ഇറങ്ങിയോടുന്ന ഡ്രൈവറുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടും ഡ്രൈവര്‍-ക്ലീനര്‍ക്കെതിരെ നടപടിയൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നത് യാത്രക്കാരുടെ പ്രതികരണം ശക്തമാക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന സംഭവത്തിനെതിരെ ഗതാഗത വകുപ്പ് ഇടപെടണമെന്നാവശ്യപ്പെടുന്ന ശബ്ദം ഉയരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment