News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാന്‍ഡ് കാലാവധി നീട്ടി

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാന്‍ഡ് കാലാവധി നീട്ടി

by webdesk3 on | 27-11-2025 11:34:57 Last Updated by webdesk3

Share: Share on WhatsApp Visits: 110


 ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാന്‍ഡ് കാലാവധി നീട്ടി



കൊല്ലം:ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിനെയും 14 ദിവസം കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.

കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്.. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ ഉത്തരവ് നല്‍കിയതില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍, മുരാരി ബാബു ചുമതലയിലിരുന്നപ്പോഴാണ് മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.

ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും, കട്ടിളപ്പാളി സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി വിജിലന്‍സ് വിഭാഗം അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment