by webdesk2 on | 27-11-2025 06:41:16 Last Updated by webdesk3
ശബരിമല മണ്ഡലകാല തീര്‍ഥാടനം പുരോഗമിക്കവേ, സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 87,585 ഭക്തരാണ് ദര്‍ശനത്തിനായി സന്നിധാനത്തെത്തിയത്. സ്പോട്ട് ബുക്കിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് തിരക്കില്‍ നേരിയ കുറവുണ്ടായത്.
തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനായി സന്നിധാനത്തെ തിരക്ക് വിലയിരുത്തിയ ശേഷമായിരിക്കും കൂടുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതില്‍ തീരുമാനമെടുക്കുക. ഇതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് സന്നിധാനത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. എരുമേലിയില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ അവലോകനയോഗവും നടക്കും
ശബരിമലയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തിരക്കാണ് മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ സന്നിധാനത്ത് അനുഭവപ്പെട്ടത്. എന്നാല്‍ കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതല്‍ തീര്‍ഥാടകരെ ഘട്ടംഘട്ടമായി കടത്തിവിട്ടതിനാല്‍ എല്ലാവര്ക്കും ദര്‍ശനം നടത്താന്‍ സാധിച്ചു. ആദ്യ ദിനങ്ങളില്‍ ഇതര സംസ്ഥാനത്തുനിന്നുള്ള തീര്‍ഥാടകരായിരുന്നു അധികമെങ്കില്‍, നിലവില്‍ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്തര്‍ക്കായി പമ്പയില്‍നിന്നും അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. ഇതിനായി 67 ബസുകള്‍ക്കാണ് പെര്‍മിറ്റ് ലഭിച്ചത്.
തമിഴ്നാട്ടിലെ ഏഴു കേന്ദ്രങ്ങളിലേക്കാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ഇതിനുപുറമെ, ബംഗളൂരുവിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. മണ്ഡലകാലത്തേക്ക് പൂള് ചെയ്തിരിക്കുന്ന ബസുകള്‍ക്കാണ് പെര്‍മിറ്റ് ലഭിച്ചിട്ടുള്ളത്.
അടുത്ത ആഴ്ചയോടെ തമിഴ്നാട്ടിലേക്കുള്ള സര്‍വീസ് ആരംഭിക്കും. ബംഗളൂരു സര്‍വീസ് ഡിസംബര്‍ പകുതിയോടെ തുടങ്ങാനാണ് പദ്ധതി. നട തുറന്ന് പത്ത് ദിവസം പിന്നിട്ടപ്പോള്‍ തീര്‍ഥാടകര്‍ക്ക് പമ്പയിലേക്കും തിരിച്ചുമായി അയ്യായിരത്തിലധികം ദീര്‍ഘദൂര സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. റെക്കോര്‍ഡ് വരുമാനമാണ് ഇതിലൂടെ കോര്പ്പറേഷന് ലഭിച്ചത്.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്