by webdesk2 on | 26-11-2025 08:41:57 Last Updated by webdesk2
പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരന് യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ സ്ഥിരീകരിച്ചു.
കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് ആയിരുന്നു ഓട്ടോ ഡ്രൈവര്‍. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്