by webdesk2 on | 01-08-2025 12:19:10 Last Updated by webdesk3
പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഫോട്ടോകള്‍ നേരിട്ട് വാട്സ്ആപ്പിലേക്ക് ഡിപിയായി ഇംപോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.
പുതിയ ഫീച്ചര്‍ വരുന്നതോടെ, ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടുകളുമായി വാട്സ്ആപ്പിനെ ബന്ധിപ്പിച്ച്, ആ പ്ലാറ്റ്ഫോമുകളിലെ നിലവിലുള്ള പ്രൊഫൈല്‍ ചിത്രങ്ങള്‍ നേരിട്ട് വാട്സ്ആപ്പ് ഡിപിയായി തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇത് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും അപ്ലോഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സഹായിക്കും.
വാബീറ്റഇന്‍ഫോയുടെ (WABetaInfo) റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ല്‍ ഈ ഫീച്ചര്‍ ചില ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങി. വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതെസമയം ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ആദ്യം മെറ്റ അക്കൗണ്ട്സ് സെന്ററിലെ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഫേസ്ബുക്കുമായും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായും ലിങ്ക് ചെയ്യണം. ഈ വര്‍ഷം ആദ്യം മെറ്റ അക്കൗണ്ട്സ് സെന്ററിലേക്ക് വാട്സ്ആപ്പും ചേര്‍ക്കാനുള്ള മെറ്റ ഓപ്ഷന് നല്‍കിയിരുന്നു.
ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?; എഐസിസി നേതൃത്വം നാളെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; ചെറുകക്ഷികളെ ഒപ്പം കൂട്ടാന്‍ നീക്കം
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം
തവനൂരില്‍ കെ.ടി. ജലീല്‍ തോല്‍വി സമ്മതിച്ചു; യുഡിഎഫ് മുന്നേറ്റത്തില്‍ ഇടത് കോട്ടകള്‍ തകര്‍ന്നു
ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍
യുഡിഎഫ് തരംഗം: നന്ദിയറിയിച്ച് സണ്ണി ജോസഫ്, സംസ്ഥാനത്ത് മുന്നേറ്റം തുടരുന്നു
യുഡിഎഫ് തരംഗം: വികാരഭരിത പ്രതികരണവുമായി കെ.കെ. രമ
മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്
കേരളത്തില്‍ യുഡിഎഫ് തരംഗം: യുഡിഎഫിന് വമ്പന്‍ മുന്നേറ്റം, ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്