News Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം; പരസ്യപ്രചാരണം ശക്തമാക്കി മുന്നണികള്‍

Axenews | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം; പരസ്യപ്രചാരണം ശക്തമാക്കി മുന്നണികള്‍

by webdesk2 on | 04-06-2025 08:34:09 Last Updated by webdesk2

Share: Share on WhatsApp Visits: 16


നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം; പരസ്യപ്രചാരണം ശക്തമാക്കി മുന്നണികള്‍




മലപ്പുറം: നിലമ്പൂരില്‍ വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പരമാവി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടുറപ്പിക്കാനുളള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പര്യടനം ഇന്ന് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്.ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പര്യടനം. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും പരസ്യപ്രചരണത്തിലേക്ക് പി വി അന്‍വര്‍ കടന്നിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂരിലേയ്ക്ക് എത്തുന്നുണ്ട്. മൂന്ന് ദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. ജൂണ്‍ 13, 14, 15 തീയതികളിലാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകമ്മിറ്റി നടക്കുന്നതിനാല്‍ ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഏഴാം തീയതിയോടെ മണ്ഡലത്തിലെത്തി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ചാര്‍ജ് നല്‍കിയിരിക്കുന്ന നേതാക്കള്‍ ഇതിനോടകം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. 

മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും. ഇതിനിടെ അന്‍വര്‍ വഞ്ചിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി പറയാന്‍ പി വി അന്‍വര്‍ ഇന്ന് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയില്‍ പിവി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനുള്ള നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കുക. ഈ കാര്യത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും അന്‍വര്‍ ഇന്ന് വിശദീകരണം നല്‍കും. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ മുന്‍പ് മത്സരിച്ചു വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം തന്നെ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്‍വര്‍.



Share:

Search

Recent News
Popular News
Top Trending


Leave a Comment