by webdesk1 on | 06-09-2024 10:26:09 Last Updated by webdesk1
മലപ്പുറം: പോലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാന്‍ പി.വി. അന്‍വര്‍ വാട്സാപ് നമ്പര്‍ പുറത്തുവിട്ടു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്ന് അന്‍വര്‍ പറഞ്ഞു. പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ് താന്‍. പോലീസില്‍ നിന്ന് ആര്‍ക്കെങ്കിലും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരം പങ്കുവയ്ക്കാമെന്ന് അറിയിച്ചാണ് അന്‍വര്‍ വാട്സ് ആപ്പ് നമ്പര്‍ പുറത്തുവിട്ടത്.
പോലീസിലെ ക്രിമിനല്സുമായി ബന്ധപ്പെട്ട് പീഡിപ്പിക്കപ്പെട്ടവര്‍, കുറ്റവാളികളാക്കപ്പെട്ടവര്‍, കള്ളക്കേസില്‍ കുടുക്കപ്പെട്ടവര്‍, ഇല്ലാത്ത എം.ഡി.എം.എ. കേസുണ്ടാക്കി ജയിലിലടക്കപ്പെട്ടവര്‍ തുടങ്ങി പോലീസിന്റെ അതിക്രമങ്ങളുടെ അനുഭവകഥകളുമായി ഒരുപാട് കോള്‍ വരുന്നുണ്ട്. അതുകൊണ്ട് വാട്സാപ്പ് പോയിന്റ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ് ഞാനും കേരളത്തിലെ സഖാക്കളും, ഒറ്റയ്ക്കല്ല. ഒരുപാടാളുകള്‍ തേടിവരുന്നുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും സഖാക്കള്‍ ഇത്തരത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മൊഴിയെടുക്കാന്‍ വരുന്ന ഐ.ജിയുടെ മുമ്പില്‍ എല്ലാം തെളിവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെതിരെയും പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസിനെതിരെയും വീണ്ടും ഗുരുതര ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചത്. സ്വര്‍ണ്ണക്കള്ളക്കടത്തിലും കൊലപാതകക്കേസിലുമടക്കം ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ ആരോപിച്ചു.
നേരത്തെ പൊതുയിടത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൃത്യമായി പരാതി നല്‍കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായും പി.വി. അന്‍വര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കകം സുജിത് ദാസ് ഐ.പി.എസിനെ സസ്പെന്‍ഡ് ചെയ്തതായും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും നല്കിയ പരാതിയില്‍ പി.ശശിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത് ഒരേ പരാതിയാണെന്നും എം.വി. ഗോവിന്ദന് പറഞ്ഞതാണ് വാസ്തവമെന്നും പിവി അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെ സംബന്ധിച്ച് പരസ്യമായി പരാതി ഉന്നയിച്ചത് പാര്‍ട്ടി സിസ്റ്റത്തിനെതിരാണ്. അത് ഗോവിന്ദന് മാഷ് പറഞ്ഞത് ശരിയാണെന്നും എന്നാല്‍ താന്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ആരോപണം ഉന്നയിച്ചതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
ആരോഗ്യ മന്ത്രിക്ക് പരുക്കേറ്റുവെന്നത് സിപിഎം വ്യാഖ്യാനം, രക്തസാക്ഷി പരിവേഷം ചമയുന്നു: കെഎസ്യു
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: കോൺഗ്രസിന്റേത് ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മൂന്ന് പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി
വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ചര്‍ച്ച ചെയിതിട്ടില്ല; തിരഞ്ഞെടുപ്പ് പിണറായി തന്നെ നയിക്കും: എം വി ഗോവിന്ദന്
സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ച്ച വിവാദം: തെളിവുകളുമായി രമേശ് ചെന്നിത്തല; സ്വകാര്യത ലംഘനമെന്ന് പ്രതിപക്ഷം
വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടാം ദിവസവും കുടിവെള്ള പ്രതിസന്ധി
മത്സരിക്കാൻ ഒരുങ്ങി 50 സിപിഎം എം.എൽ.എമാർ; പിണറായി അടക്കം സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന്
മലമ്പുഴയില്‍ എ സുരേഷ് വേണ്ട; അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്