by webdesk2 on | 20-02-2025 12:35:23 Last Updated by webdesk3
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ് രേഖ ഗുപ്ത. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും എല്ലാ എന്‍ഡിഎ സഖ്യകക്ഷികളും ചടങ്ങില്‍ സാന്നിഹിതരായിരുന്നു. ബിജെപി എം.എല്‍.എമാരായ പര്‍വേഷ് വര്‍മ, ആശിഷ് സൂദ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, രവിരാജ് ഇന്ദ്രജ് സിങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഡല്‍ഹിയുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് രേഖ. ബിജെപിയുടെ സുഷമ സ്വരാജിനും കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതിനും ആംആദ്മിയുടെ അതിഷി മര്‍ലേനയ്ക്കും ശേഷമെത്തുന്ന വനിത മുഖ്യമന്ത്രിയാണ് രേഖ. ഷാലിമാര്‍ ബാഗില്‍ നിന്നുമുള്ള എം.എല്‍.എയായ രേഖഗുപ്ത 2025 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റാണ് രേഖ ഗുപ്ത.
ഷാലിമാര്‍ ബാഘ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രേഖ. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച അവര്‍ ഡല്‍ഹി മഹിളാ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയായും ദേശീയ എക്സിക്യൂട്ടീവ് സമിതിയംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ ദൗലത്ത് റാം കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്. ശേഷം എല്‍എല്‍ബിയും നേടി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ 1996-97 കാലഘട്ടത്തില്‍ DUSU അദ്ധ്യക്ഷയായിരുന്നു. 2007ലാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 50-കാരിയായ രേഖാ ഗുപ്ത ഡല്‍ഹിയിലെ പ്രാദേശിക തലം മുതല്‍ പ്രവര്‍ത്തനമാരംഭിച്ച നേതാവ് കൂടിയാണ്.
ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് ബി ഉണ്ണികൃഷ്ണന്
പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ പരിശോധന അവസാനിച്ചു, ഉറവിടം കണ്ടെത്താനായില്ല
തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ മന്ത്രി വി ശിവന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനം
തൃശൂര്‍ പൂരം: ആന എഴുന്നെള്ളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി
ശബരിമലയില്‍ ഹെലികോപ്റ്റര്‍ വിവാദം: സംഭവം അന്വേഷിക്കാന്‍ റിപ്പോര്‍ട്ട് തേടി
തെറ്റ് ചെയ്ത പൊലീസുകാരോട് അന്നും പറഞ്ഞിട്ടുണ്ട് പോടാ പുല്ലേ എന്ന്: ആര് ശ്രീലേഖ
കുതിരാനില്‍ ജനവാസ മേഖലയിലേക്ക് വനംവകുപ്പ് പാമ്പുകളെ തുറന്നുവിടുന്നതായി പരാതി; വാഹനം തടഞ്ഞ് നാട്ടുകാര്‍
മുണ്ടത്തിക്കോട് ദുരന്തം: നാല് പേരുടെ നില ഗുരുതരം; കാണാതായവരുടെ ഡിഎന്‍എ പരിശോധനാ ഫലം നാളെ
സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്
മുണ്ടത്തിക്കോട് സ്ഫോടനം: 37 പേര് ഉണ്ടായിരുന്നതായി സ്ഥിരീകരണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്