by webdesk2 on | 31-01-2025 07:54:36 Last Updated by webdesk2
യുഎസില്‍ യാത്രാവിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. അപകടകാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തത വരുത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അതെസമയം അപകടത്തിനിരയായവരുടെ മൃതദേഹങ്ങള്‍ക്കായി മുങ്ങല്‍ വിദഗ്ധര്‍ പോട്ടോമാക് നദിയില്‍ നടത്തിയ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നദിയില്‍ പതിച്ച വിമാനത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം തിരച്ചില്‍ തുടരാനാണ് നീക്കം. നദിയില്‍ വീണ വിമാനത്തിന്റെ കൂറ്റന്‍ ലോഹഭാഗങ്ങള്‍ തിരച്ചിലിന് തടസം സൃഷ്ടിക്കുകയും ഡൈവേഴ്സിന്റെ ജീവന് അപകടത്തിലാക്കാനുള്ള സാദ്ധ്യതയും പരിഗണിച്ചാണ് തീരുമാനം. ഇതുവരെ 28 മൃതദേഹങ്ങളാണ് പോട്ടോമാക് നദിയില്‍ നിന്ന് കണ്ടെടുത്തത്.
2009 ന് ശേഷം യുഎസിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. യാത്രാവിമാനത്തില്‍ 64 പേരും ഹെലികോപ്ടറില്‍ മൂന്ന് പേരുമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. വാഷിംഗ്ടണ്‍ ഡിസിയിലെ റൊണാള്‍ഡ് റീഗന് നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന യാത്രാ വിമാനമാണ് സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചത്.
ആരോഗ്യ മന്ത്രിക്ക് പരുക്കേറ്റുവെന്നത് സിപിഎം വ്യാഖ്യാനം, രക്തസാക്ഷി പരിവേഷം ചമയുന്നു: കെഎസ്യു
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: കോൺഗ്രസിന്റേത് ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മൂന്ന് പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി
വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ചര്‍ച്ച ചെയിതിട്ടില്ല; തിരഞ്ഞെടുപ്പ് പിണറായി തന്നെ നയിക്കും: എം വി ഗോവിന്ദന്
സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ച്ച വിവാദം: തെളിവുകളുമായി രമേശ് ചെന്നിത്തല; സ്വകാര്യത ലംഘനമെന്ന് പ്രതിപക്ഷം
വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടാം ദിവസവും കുടിവെള്ള പ്രതിസന്ധി
മത്സരിക്കാൻ ഒരുങ്ങി 50 സിപിഎം എം.എൽ.എമാർ; പിണറായി അടക്കം സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന്
മലമ്പുഴയില്‍ എ സുരേഷ് വേണ്ട; അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്