by webdesk3 on | 27-01-2025 12:36:44 Last Updated by webdesk1
ബിജെപിയുടെ കേരളത്തിലെ ഇരുപത്തിയേഴ് സംഘടനാ ജില്ലകളിലെ പ്രസിഡന്റുമാരെ പ്രഖ്യപിച്ചു. നാല് ഇടത്ത് വനികളെയാണ് തെരഞ്ഞെരിടുത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ ജില്ലകളിലുടനീളം യുവാക്കള്‍ക്ക് മികച്ച പ്രാതിനിധ്യവും നല്‍കിയിട്ടുണ്ട്.
കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന് എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ള വനിതകള്‍.
ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍ നിന്നുമുള്ളര്ക്കും പ്രാഭിമുഖ്യം നല്‍കിയിട്ടുണ്ട്. തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബിജെപി ജില്ലാ പ്രസിഡന്റുമാര്‍.
കേരളത്തില്‍ നാല് വനിതകളെ ജില്ലാ പ്രസിഡന്റുമാരായി നിയമിച്ച ഏക രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി ഇന്നുമുതല്‍ മാറുകയാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ കെ സുരേന്ദ്രന് പറഞ്ഞത്. കേരളത്തിന്റെ സാമൂഹിക ഘടനയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാരില്‍ വിവിധ സാമൂഹിക പശ്ചാത്തലത്തില്‍ ഉള്ള ആളുകളെ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേര് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും രണ്ട് പേര് പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉള്ള നേതാക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യപൂര്‍ണ്ണമായ ഈ നേതൃത്വം, കേരളത്തില്‍ ബിജെപിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും, പൊതുസേവനത്തോടും, തിരഞ്ഞെടുപ്പ് വിജയത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട് എന്നും കെ സുരേന്ദ്രന് പറഞ്ഞു.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടിയില്‍ വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് ആരോപണം
കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ഭരണമാറ്റം അനിവാര്യമെന്ന് കെ സി വേണുഗോപാല്‍
കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് ശശി തരൂര്‍
2029ല്‍ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കാന്‍ ശ്രമം; തനിക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ശോഭ സുരേന്ദ്രന്
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും; ബിജെപി നിര്‍ണ്ണായകമാകുമെന്ന് സുരേഷ് ഗോപി
വനിതാ സംവരണ ബില്‍: ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്